Life Style

സൗന്ദര്യ സംരക്ഷണം, അമളികള്‍ പറ്റാതിരിയ്ക്കാന്‍….

ഇവിടെ പറയുന്നത് ഏറെ സാധാരണമായ ചില സൗന്ദര്യ അബദ്ധങ്ങളെക്കുറിച്ചാണ്. നിങ്ങള്‍ക്ക് ഈ അമളികള്‍ പറ്റാറുണ്ടോയെന്ന് ഇതു വായിച്ച് പരിശോധിക്കാം.

മഴക്കാറുള്ള ദിവസം സണ്‍സ്‌ക്രീന്‍ ഉപേക്ഷിക്കുക

കാലാവസ്ഥ എന്തായാലും പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ പുരട്ടണം. സണ്‍സ്‌ക്രീന്‍ ധരിച്ച് പുറത്തിറങ്ങുന്നത് നിങ്ങളുടെ ചര്‍മ്മത്തെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. സണ്‍സ്‌ക്രീന്‍ ഉപേക്ഷിക്കുന്നത് മുഖത്ത് വരകളും സണ്‍സ്‌പോട്ടും ചുളിവുകളും ഉണ്ടാക്കാനിടയുണ്ട്.

മുഖം കഴുകാതെ ഉറങ്ങാന്‍ പോകുക

പകല്‍ മേയ്ക്കപ്പ് ധരിച്ച് പുറത്തിറങ്ങും. രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ അതേ രൂപത്തില്‍ തന്നെ പോകും. പലരുടെയും സ്ഥിരം പരിപാടിയാണിത്. പകല്‍ മുഴുവന്‍ നിങ്ങളുടെ മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കുകള്‍ കഴുകി വൃത്തിയാക്കാതെ കിടന്നുറങ്ങുന്ന ശീലം നല്ലതല്ല. മുഖം നന്നായി കഴുകി മേക്കപ്പ് പൂര്‍ണമായും ഒഴിവാക്കിയശേഷം മാത്രമേ ഉറങ്ങാവൂ. ഇല്ലെങ്കില്‍ മുഖത്ത് പൊട്ടലുകള്‍ വരും. മേക്കപ്പ് ഇട്ടാലും ഇല്ലെങ്കിലും ഉറങ്ങുന്നതിനു മുമ്പ് മുഖം നന്നായി കഴുകി വൃത്തിയാക്കണം.

എല്ലാസമയവും നെയില്‍പോളിഷ് ധരിക്കുക

നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും നെയില്‍പോളിഷ് ധരിക്കുന്നതായിരിക്കും താല്‍പര്യം. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് നഖങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ആഴ്ചയില്‍ ഒരിക്കലോ മറ്റ് നഖത്തില്‍ നെയില്‍പോളിഷ് ഇടാതെ പുറത്തുപോകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button