NewsIndia

കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു; നാല് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. നാല് ഭീകരരെ സൈന്യം വധിച്ചു. വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ ഓഫിസര്‍ ഉള്‍പ്പെടെ രണ്ടു സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മര്‍സരി ഗ്രാമത്തിലെ ചൗകിബാല്‍ മേഖലയില്‍ ഒരു വീട്ടില്‍ ഭീകരരുടെ സംഘം ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യവും പൊലീസും സംയുക്ത തിരച്ചില്‍ നടത്തിയത്. ഇതിനിടെ സുരക്ഷാ സേനക്കു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഉടന്‍ തന്നെ സൈന്യവും തിരിച്ചടിക്കുകയായിരുന്നു.

രാഷ്ട്രീയ റൈഫിള്‍സ്, സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, സി.ആര്‍.പി.എഫ് എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. ഏറ്റുമുട്ടലില്‍ ഭീകരര്‍ ഒളിച്ചിരുന്ന വീട് പൂര്‍ണമായും തകര്‍ത്തതായി ഡി.ഐ.ജി ഗരീബ് ദാസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button