International

തന്നെ വഞ്ചിച്ചവളേയും പുതിയ കാമുകനേയും മുറിവേല്‍പ്പിച്ച് യുവാവ് പ്രണയദിനം ആഘോഷിച്ചു

കൊളംബോ: തന്നെ വഞ്ചിച്ച കാമുകിയേയും അവളുടെ പുതിയ കാമുകനേയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവിന്റെ പ്രണയദിനാഘോഷം. സംഭവം ശ്രീലങ്കയിലെ പസ്സാര ഏരിയയിലാണ്. പുതിയ കാമുകനൊപ്പം ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പ്രണയദിനം ആഘോഷിക്കാനെത്തിയ കാമുകിയേയാണ് മുന്‍ കാമുകന്‍ കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

22 കാരനായ യുവാവുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു യുവതി. യുവാവിന്റെ വീട്ടുകാര്‍ ഈ പ്രണയത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് യുവതി സമപ്രായക്കാരനായ മറ്റൊരു യുവാവുമായി പ്രണയത്തിലാകുകയായിരുന്നു. ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു യുവാവിന്റെ പദ്ധതി. ഇയാളുടെ പോക്കറ്റില്‍ നിന്ന് വിഷത്തിന്റെ കുപ്പിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button