InternationalTechnology

ഭക്ഷണം വിളമ്പാനും റോബോട്ടുകള്‍: സാങ്കേതിക വിദ്യ വീണ്ടും പുരോഗതിയിലേക്ക്

റസ്‌റ്റോറന്റുകളിലെത്തുന്ന അതിഥികളെ സ്വീകരിക്കാനും ഭക്ഷണം വിളമ്പാനുമെല്ലാം റോബോട്ടുകളെ നിയോഗിച്ചിരിക്കുകയാണ് ചൈനയിലെ ഒരു റസ്‌റ്റോറന്റ്. ചൈനയിലെ ഗ്വിസു പ്രവശ്യയിലെ ഗ്വിയാംഗില്‍ പ്രവര്‍ത്തിക്കുന്ന ‘ ടേസ്റ്റ് ആന്‍റ് ആരോമ ‘ എന്ന ഭക്ഷണശാലയാണ് റോബോട്ടുകളുടെ നിയന്ത്രണത്തില്‍ നടക്കുന്നത്.അഞ്ച് റോബോട്ടുകളാണ് ഈ റസ്‌റ്റോറന്റില്‍ ഇപ്പോള്‍ ‘ജോലി’ ചെയ്യുന്നത്.

കാര്യക്ഷമതയും വേഗതയുമാണ് ഈ റോബോട്ടുകളുടെ പ്രത്യേകത. സാങ്കേതിക വിദ്യകളുടെ പുതിയ മുഖമാണ് ഈ റോബോട്ടുകളെങ്കിലും കടയിലെത്തുന്നവരുടെ ഇഷ്ടാനിഷ്ടങ്ങളോട് പ്രതികരിക്കുന്നതിനും സംസാരിക്കുന്നതിനും ഈ റോബോട്ടുകള്‍ക്ക് സാധിക്കില്ല. മാത്രമല്ല നിലത്ത് ഉറപ്പിച്ചിരിക്കുന്ന നിശ്ചിത പാതയിലൂടെ മാത്രമേ ഇവയ്ക്ക് സഞ്ചരിക്കാന്‍ സാധിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button