NewsIndia

ഹെലികോപ്റ്റര്‍ അഴിമതി: പ്രധാന ഇടനിലക്കാരനുമായി കൂടിക്കാഴ്ച നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെപ്പറ്റി അനുരാഗ് താക്കൂര്‍

അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റര്‍ അഴിമതിയിലെ പ്രധാന ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലുമായി കോണ്‍ഗ്രസിന്‍റെ ഒരു മുതിര്‍ന്ന നേതാവ് ദുബായില്‍ വച്ച് രഹസ്യ കൂടിക്കാഴ്ച്ച നടത്തിയതായി ബിജെപിയുടെ അനുരാഗ് താക്കൂര്‍ വെളിപ്പെടുത്തി.

ചോദ്യംചെയ്യലിനായി വിട്ടുകിട്ടണം എന്ന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ള അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഇടനിലക്കാരനും ഹെലികോപ്റ്റര്‍ അഴിമതിയിലെ പല നിര്‍ണ്ണായക വിവരങ്ങളും അറിയാവുന്ന ആളുമായ മിഷേലിനെ കാണാന്‍ പ്രസ്തുത കോണ്‍ഗ്രസ് നേതാവ് ദുബായിലേക്ക് പോയതായാണ് താക്കൂറിന്‍റെ വെളിപ്പെടുത്തല്‍.

പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ രാജ്യസഭയില്‍ ഹെലികോപ്റ്റര്‍ അഴിമതിയെപ്പറ്റി നാളിതുവരെ ലഭ്യമായ വിവരങ്ങളെപ്പറ്റി വിശദീകരിച്ചത് വച്ചുനോക്കുമ്പോള്‍ സത്യം ഉറപ്പായും വെളിയില്‍ വരുമെന്ന് തന്നെയാണ് കരുതുന്നതെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

അഴിമതി ശീലം കൊണ്ട് പ്രതിരോധ ഇടപാടുകളുടെ വ്യവസ്ഥിതിയെ കോണ്‍ഗ്രസ് പാടെ നശിപ്പിച്ചുവെന്നും താക്കൂര്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button