അബഹ : സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. സൗദി അറേബ്യയിലെ അബഹയില്‍ പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി താന്നിമൂട്ടില്‍ ടോണി ഇട്ടിച്ചെറിയ ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
അല്‍ മജാല്‍ അല്‍ അറബി കമ്പനിയില്‍ എ.ടി.എം നെറ്റ് വര്‍ക്ക് സര്‍വീസ് എന്‍ജിനീയറാണ് ടോണി. ജിസാനിലേക്ക് പോകുമ്പോള്‍ ടോണി സഞ്ചരിച്ചിരുന്ന കാര്‍ സ്വദേശിയുടെ വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ടോണി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെടുകയായിരുന്നു.
മൃതദേഹം അസീര്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം എത്രയും വേഗം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകാനുളള തയാറെടുപ്പിലാണ് സാമൂഹിക പ്രവര്‍ത്തകരും സുഹൃത്തുക്കളും.
തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ജീവനക്കാരിയായ ധന്യ ടോണിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
Post Your Comments