NewsIndia

ആശങ്കയ്ക്ക് വിരാമം, നീറ്റ് ഈ വര്‍ഷമില്ല

ന്യൂഡല്‍ഹി : മെഡിക്കല്‍, ഡെന്റല്‍ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് ഏകീകൃത പ്രവേശന (നീറ്റ്) പരീക്ഷ ഈ വര്‍ഷം ഉണ്ടാകില്ല. നീറ്റ് നടപ്പാക്കുന്നത് മാറ്റിവയ്ക്കുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കി. ഒരു വര്‍ഷത്തേക്കാണ് നീറ്റ് മാറ്റിവയ്ക്കുന്നത്. ശനിയാഴ്ചയാണ് ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചുകൊടുത്തത്. തുടര്‍ന്ന് വിഷത്തില്‍ രാഷ്ട്രപതി നിയമോപദേശം തേടിയിരുന്നു.

ഏകീകൃത പൊതുപ്രവേശന പരീക്ഷയില്‍ നിന്ന് സംസ്ഥാനങ്ങള്‍ നടത്തുന്ന പരീക്ഷകള്‍ക്ക് ഈ വര്‍ഷത്തേക്ക് ഇളവുനല്‍കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

ഈ വര്‍ഷം മുതല്‍ പ്രവേശനത്തിനു നീറ്റ് മാത്രമായിരിക്കും മാനദണ്ഡമെന്ന സുപ്രീംകോടതി ഉത്തരവിനെ ഭാഗികമായി മറികടന്നുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ഓര്‍ഡിനന്‍സ് തിരഞ്ഞെടുക്കാനുള്ള കാരണം വിശദീകരിക്കാന്‍ രാഷ്ട്രപതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button