Technology

രണ്ട് റോബോട്ടുകള്‍ ചേര്‍ന്നാൽ ഒരു ‘കുട്ടി’ ഉണ്ടാകും

രണ്ട് റോബോട്ടുകളുടെ ബന്ധത്തിലൂടെ പുതിയ റോബോട്ട് പിറവിയെടുത്തുവെന്ന് റിപ്പോർട്ട്. ആംസ്റ്റര്‍ഡാമിലെ റോബോട്ട് ബേബി പ്രോജക്ടിന്‍റെ ഭാഗമായാണ് ഒരു പ്രോട്ടോടൈപ്പ് റോബോട്ട് പിറന്നത് എന്നാണ് വാര്‍ത്ത. ആംസ്റ്റര്‍ഡാമിലെ വിര്‍ജി യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത്തരം ഒരു റോബോട്ട് പ്രത്യുത്പാദനം മാര്‍ഗ്ഗത്തിനായി ശ്രമിക്കുന്നത്.

34D32AE500000578-3620314-image-a-5_1464800007019

ഇപ്പോഴത്തെ റോബോട്ട് കുഞ്ഞിനെ ഉണ്ടാക്കിയ സംഭവങ്ങളും ഇവര്‍ വിവരിക്കുന്നുണ്ട്, പേരന്‍റ് റോബോട്ടുകളെ അരീന എന്ന പറയുന്ന പ്രത്യേക ജീവിതാവസ്ഥയില്‍ കൊണ്ട് താമസിച്ച് പ്രവര്‍ത്തിച്ചാണ് ഇത് സാധ്യമാക്കിയത് എന്നാണ് ഈ ശാസ്ത്രകാരന്മാരുടെ വാദം. അവർ തന്നെ പുറത്ത് വിട്ട വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

34D32B1300000578-3620314-image-m-24_1464801309962

 

ലിംഗ വ്യത്യസമുള്ള റോബോട്ടുകളെ നിര്‍മ്മിക്കാനാണ് ഇവരുടെ പ്രധാന പരീക്ഷണം. ഇതിലൂടെ അടുത്ത ഘട്ടം റോബോട്ടുകളില്‍ ജൈവികമായ പരിണാമം സംഭവിക്കും എന്നാണ് ശാസ്ത്ര സംഘത്തിന്‍റെ പ്രതീക്ഷ. ഇന്നുള്ള റോബോട്ടുകളുടെ പലമടങ്ങ് ശരീരിക, പെരുമാറ്റ സ്വഭാവങ്ങള്‍ ചേര്‍ന്നതായിരിക്കും പുതിയ റോബോട്ടുകള്‍. ഇത്തരം റോബോട്ടുകളെ വികസിപ്പിച്ചാല്‍ മനുഷ്യന് അനുയോജ്യമല്ലാത്ത പരിതസ്ഥിതികളില്‍ അവയെ ഉപയോഗപ്പെടുത്താം എന്നാണ് ഇവര്‍ പറയുന്നത്. അതായത് ഭാവിയില്‍ ചൊവ്വയില്‍ ഒരു കോളനി ഉണ്ടാക്കിയാല്‍ മനുഷ്യന് പകരം അവിടെ അനുകൂല കാലാവസ്ഥയാണോ എന്ന് പരീക്ഷിക്കാന്‍ ഈ വികസിത റോബോട്ടുകളെ ഉപയോഗിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button