Technology

നെയ്യപ്പത്തെ കടത്തിവെട്ടി ന്യൂടെല്ല; മലയാളികളുടെ ശ്രമം വിഫലമാകുമോ?

ആന്‍ഡ്രോയിഡ് പുതിയ പതിപ്പിന് ഗൂഗിള്‍ ഇറ്റാലിയന്‍ ഭക്ഷണമായ ന്യൂടെല്ലയുടെ പേര് നല്‍കിയേക്കുമെന്ന് സൂചന. ആന്‍ഡ്രോയിഡിന്റെ സീനിയര്‍ വൈസ് പ്രസിഡണ്ട് ഹിറോഷി ലോക്ക്ഹീമറുടെ ട്വീറ്റ് ആണ് ഈ സംശയമുണര്‍ത്തുന്നത്. തന്റെ വര്‍ക്ക്‌സ്റ്റേഷന്റെ സ്‌ക്രീന്‍ഷോട്ടിലെ രെു വിന്‍ഡോയില്‍ സെര്‍ച്ച് വേഡായി നല്‍കിയിരിക്കുന്നത് ന്യൂടെല്ലയാണ്. ഇതാണ് ഗുഗിള്‍ നെയ്യപ്പത്തെ മറികടന്ന് ആന്‍ഡ്രോയിഡിന് ന്യൂടെല്ലയെന്ന പേര് നല്‍കുമെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണം.

ആന്‍ഡ്രോയിഡ് എന്‍ പതിപ്പിന് പേര് നിര്‍ദേശിക്കാന്‍ ഗൂഗിള്‍ ഓണ്‍ലൈന്‍ പോള്‍ സംഘടിപ്പിച്ചിരുന്നു. ഇംഗ്ലീഷിലെ എന്‍ അക്ഷരത്തില്‍ ആരംഭിക്കുന്ന ഏതെങ്കിലും രുചിയേറിയ ഭക്ഷണത്തിന്റെ പേരായിരിക്കണമെന്നായിരുന്നു നിബന്ധന. മുന്‍ഗണനയിലുള്ള പേരുകളില്‍ നെയ്യപ്പവും കടന്നുകൂടിയിരുന്നു. എന്നാൽ ഈ ശ്രമം വിഫലമായെന്നാണ് പുതിയ വിവരങ്ങള്‍ നൽകുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button