അജ്മാന്‍ : അജ്മാനില്‍ മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു. കുറുമുള്ളൂര്‍ സ്വദേശിയായ പുളിനില്‍ക്കുംകാലായില്‍ മോഹനന്റെ മകന്‍ കിരണ്‍ (21) ആണു മരിച്ചത്. കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍ പെടുകയായിരുന്നു. സുഹൃത്തുക്കള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. അടുത്ത മാസം നാട്ടില്‍ വരാനിരിക്കെയാണ് അപകടം.
അജ്മാനിലെ അല്‍ ഹൂത്ത് കമ്പനിയിലെ ഇലക്ട്രിക്കല്‍ അസിസ്റ്റന്റായി ഒന്നര വര്‍ഷം മുന്‍പാണ് കിരണ്‍ അജ്മാനിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും പെരുനാള്‍ അവധിയായതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. അടുത്ത ഞായറാഴ്ച മാത്രമേ ഇനി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കഴിയുകയുള്ളൂ എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. തിങ്കളാഴ്ചയോടെ മൃതദേഹം നാട്ടിലെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. രാധാമണിയാണു കിരണിന്റെ മാതാവ്. സഹോദരങ്ങള്‍ : അരുണ്‍, അപര്‍ണ.
Post Your Comments