India

വിമാനത്താവളത്തില്‍ എംപിമാരുടെ കയ്യാങ്കളി

ന്യൂഡല്‍ഹി : വിമാനത്താവളത്തില്‍ എംപിമാരുടെ കയ്യാങ്കളി. എഐഎഡിഎംകെ എംപി ശശികല പുഷ്പയും ഡിഎംകെ എംപി ട്രിച്ചി ശിവയും തമ്മിലായിരുന്നു ശനിയാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് കയ്യാങ്കളി നടന്നത്. പക്ഷേ വഴക്കിന്റെ കാരണമുള്‍പ്പെടെയുള്ള വിവരങ്ങള്‍ വ്യക്തമല്ല. എംപിമാരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരും സഹായികളും പ്രതികരിച്ചില്ലെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇരുവരും ജെറ്റ് എയര്‍വേയ്‌സിന്റെ ഒരേ വിമാനത്തിലാണ് ചെന്നൈയിലേക്കു ടിക്കറ്റ് എടുത്തിരുന്നത്. ശശികല സുരക്ഷാപരിശോധനയ്ക്കു നില്‍ക്കുമ്പോഴായിരുന്നു സംഭവം. ശിവ 15 അടിയെങ്കിലും അകലെയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തമിഴിലായിരുന്നു സംസാരം. തുടര്‍ന്ന് ശശികല ശിവയുടെ നേരെയെത്തി അടിക്കാനും തൊഴിക്കാനും തുടങ്ങി. പ്രതിരോധിക്കാനാകുംമുന്‍പ് ശിവ നിലത്തുവീണു. അതേസമയം, ഇരുവരെയും വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല. പൊലീസ് കേസെടുത്തിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button