Technology

ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും നഷ്ടപ്പെട്ട ഡാറ്റകള്‍ എങ്ങനെ വീണ്ടെടുക്കാം?

ആൻഡ്രോയിഡ് ഫോണിൽ നിന്നും നഷ്ടപെടുന്ന ഡേറ്റകൾ വീണ്ടെടുക്കാൻ കഴിയും. ഫോട്ടോകളും വീഡിയോകളും മാത്രമല്ല എസ്‌എംഎസ്സുകളും കോണ്‍ടാക്റ്റുകളും വരെ ആന്‍ഡ്രോയിഡ് ഫോണില്‍നിന്നോ ടാബ്ലറ്റില്‍ നിന്നോ വീണ്ടെടുക്കാം.

ഫോണില്‍ ആന്‍ഡ്രോയിഡ് ഡാറ്റ റെക്കവറി പ്രോഗ്രാം റണ്‍ ചെയ്യിപ്പിക്കുക.അതിനു ശേഷം ആന്‍ഡ്രോയിഡ് ഡിവൈസിനെ യൂഎസ്ബി വഴി പിസിയുമായി കണക്‌ട് ചെയ്യുക. യുഎസ്ബി ഡിബഗ്ഗിങ്ങ് മോഡ് പ്രാപ്തമാക്കുന്നതിനു വേണ്ടി ആന്‍ഡ്രോയിഡ് 4.2 അല്ലെങ്കില്‍ ഉയര്‍ന്ന പതിപ്പുകളില്‍ ഇനി പറയുന്ന സൈറ്റുകളില്‍ പിന്തുടരുക.

Settings> About Phone> Build Number എന്നതിലേക്ക് പല തവണ ടാപ്പ് ചെയ്യുക. തുടര്‍ന്ന് നിങ്ങള്‍ക്ക് ‘You are Under Developer Mode’ എന്ന നോട്ട് ലഭിക്കുന്നതായിരിക്കും. വീണ്ടും സെറ്റിങ്ങ്സില്‍ പോയി ‘Developer Options’ എന്നത് ക്ലിക്ക് ചെയ്ത് ‘USB debugging’ എന്നത് ചെക്ക് ചെയ്യുക.

ഒരിക്കല്‍ നിങ്ങള്‍ യൂഎസ്ബി ഡിബഗ്ഗിങ്ങ് പ്രപ്തമാക്കിയാല്‍, പ്രോഗ്രാം ഡിവൈസിനെ ഡിറ്റക്‌ട് ചെയ്യുന്നതാണ്. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡാറ്റ വിശകലനം ചെയ്യുന്നതിനായി ‘Start’ എന്ന പച്ച ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ ചെന്ന് ‘Allow’ ഐക്കണില്‍ ടാപ്പ് ചെയ്യുക. വീണ്ടും കമ്പ്യുട്ടറിൽ ചെന്ന് തുടരുന്നതിനായി സ്റ്റാര്‍ട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നങ്ങളുടെ നഷ്ടപ്പെട്ട ഡാറ്റയുടെ പ്രിവ്യൂ ഇപ്പോള്‍ കാണാവുന്നതാണ്. നിങ്ങളുടെ ഫോണില്‍ നിന്നും നഷ്ടപ്പെട്ട എസ്‌എംഎസുകള്‍, കോണ്‍ടാക്റ്റുകള്‍, ഫോട്ടോകള്‍ എന്നിവ വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നവ ടിക്ക് ചെയ്യ്ത് ‘Recover’ എന്നത് ക്ലിക്ക് ചെയ്യുക.ഇപ്പോള്‍ നിങ്ങള്‍ ചെക്ക് ചെയ്ത ഡാറ്റകള്‍ കമ്പ്യുട്ടറിൽ സംരക്ഷിക്കുന്നതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button