NewsGulf

ഹജ്ജ് വേളയില്‍ കൂട്ടായി ‘കഫിയ’

മക്ക: ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് ആശ്വാസമായി സൗരോര്‍ജ സ്മാര്‍ട് കുടകളുമായി സൗദി സംരംഭകർ .കൊടും ചൂടും കൂട്ടം തെറ്റിപ്പോകലും മക്കയില്‍ ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.ഇവയില്‍നിന്നെല്ലാം രക്ഷയായി സൗരോര്‍ജ സ്മാര്‍ട് കുടകള്‍ രംഗത്തിറക്കാനുള്ള ശ്രമത്തിലാണ് സൗദിയിലെ സംരംഭകര്‍. ‘കഫിയ’ എന്നു പേരിട്ടിരിക്കുന്ന കുടയില്‍ തീര്‍ഥാടകര്‍ക്ക് വഴികണ്ടുപിടിക്കാനുള്ള ജി.പി.എസ്. സംവിധാനവും മൊബൈല്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാർജ് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

കുടയുടെ പിറകില്‍ സ്ഥാപിച്ച സൗരോര്‍ജ പാനലുകളാണ് സൂര്യപ്രകാശത്തെ വൈദ്യുതിയാക്കി മാറ്റുന്നത്. ഇവ ഉപയോഗിച്ച് കുടയിലെ ജി.പി.എസ്, യു.എസ്.ബി. സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കും. വഴി കണ്ടുപിടിക്കുന്നതിനും കൂട്ടം തെറ്റി പോകുന്നവരെയും കണ്ടു പിടിക്കുന്നതിനും ഇത്തരം കുടകൾ സഹായകമാകും .ചൂടുകാലത്ത് തണുപ്പ് പ്രദാനം ചെയ്യുന്നതിനുള്ള കൂളറും കുടയിൽ കാണും.

സൗദി ശാസ്ത്രജ്ഞനായ കമാല്‍ ബദവിയാണ് സ്മാര്‍ട് കുട കണ്ടുപിടിച്ചിരിക്കുന്നത് .സൗദി-പലസ്തീനിയന്‍ സംരംഭക മനാല്‍ ദാന്തിസുമായി ചേര്‍ന്ന് ‘സ്മാര്‍ട് അംബ്രല്ല’ തീര്‍ഥാടകര്‍ക്കായി അധികം വൈകാതെ വിപണിയിലിറക്കും.

shortlink

Post Your Comments


Back to top button