KeralaNews

ഉറങ്ങിക്കിടന്ന സ്ത്രീയെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു; മൂക്കും ചുണ്ടും കടിച്ചുമുറിച്ചു

തലശ്ശേരി: തെരുവുനായ്ക്കൂട്ടം തലശ്ശേരിയില്‍ നോടോടി സ്ത്രീയെ കടിച്ചുകീറി. കര്‍ണാടകയിലെ ഹുന്‍സൂര്‍ സ്വദേശിനി രാധയാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് സംഭവം.രാധയും കുടുംബവും തലശ്ശേരി മമ്പറത്ത് പാലത്തിന് സമീപം ടെന്റ് കെട്ടിയാണ് താമസിച്ചിരുന്നത്. ടെന്റിനുള്ളിലേക്ക് ഇരച്ചുകയറിയ തെരുവുനായ്ക്കള്‍ രാധയുടെ കഴുത്തിന് കടിച്ച് പുറത്തേക്ക് വലിച്ചിഴച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നു.തെരുവുനായ്ക്കള്‍ അവരുടെ മൂക്കും ചുണ്ടും കടിച്ചുകീറി. മേല്‍ചുണ്ട് പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നാണ് വിവരം. തലശ്ശേരി ജനറല്‍ ആസ്പത്രിയിലാണ് ഗുരുതരമായ പരിക്കേറ്റ രാധയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

മേല്‍ചുണ്ട് വിദഗ്ദ ചികിത്സയിലൂടെ മാത്രമേ വച്ചുപിടിപ്പിക്കാന്‍ സാധിക്കൂ. ഗുരുതര പരിക്കേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്ന് ആസ്പത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും പണം ഇല്ലാത്തതിനാല്‍ അവിടേക്ക് പോകുന്നില്ല എന്നാണ് കുടുംബം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button