NewsIndiaSports

സച്ചിനെ ആവേശത്തിലാഴ്ത്തുന്നത് സെഞ്ചുറികൾ മാത്രമല്ല : ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ വെളിപ്പെടുത്തി ഗാംഗുലി

കൊൽക്കത്ത: സച്ചിനെ ആവേശംകൊള്ളിക്കുന്നത് സെഞ്ചുറികള്‍ മാത്രമല്ലെന്നും ഷോപ്പിങ്ങും വസ്ത്രങ്ങളും ഗാംഗുലി. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ നടന്ന ടോക് ഷോയിലാണ് ഗാംഗുലി ഇത് വ്യക്തമാക്കിയത്. സച്ചിന് മികച്ച ബ്രാന്‍ഡിലുള്ള വസ്ത്രങ്ങളുടെ വലിയ ശേഖരമുണ്ടെന്നും ഗാംഗുലി പറയുകയുണ്ടായി.

എല്ലായിടത്തും വൈകി വരുന്ന ആൾ ലക്ഷ്മൺ ആണെന്നും നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ഉള്ള ആള്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ആറാം നമ്പറില്‍ ഇറങ്ങേണ്ട ലക്ഷ്മണ്‍ ചിലപ്പോള്‍ കുളിച്ചുകൊണ്ടിരിക്കുകയാകും എന്നും ഗാംഗുലി പറയുകയുണ്ടായി. ബാറ്റിംഗിനെക്കുറിച്ചുള്ള ആളുകളുടെ മനോഭാവം തന്നെ മാറ്റിയത് സെവാഗിനെയും ഹെയ്ഡനെയും പോലുള്ള കളിക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button