NewsIndiaBusiness

നിക്ഷേപസൗഹൃദ രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്ക് ശുഭവാര്‍ത്ത

ന്യൂഡല്‍ഹി: അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നില്‍ ലോകത്ത് ഏറ്റവുമധികം നിക്ഷേപം ആകര്‍ഷിക്കുന്ന രാജ്യം എന്ന പദവി ഇന്ത്യ നിലനിര്‍ത്തിയതായി ഒന്നിലധികം അന്താരാഷ്‌ട്ര ഏജന്‍സികളുടെ പഠനറിപ്പോര്‍ട്ട് പറയുന്നു. 2016-ല്‍ ആഗോളനിക്ഷേപത്തിന്‍റെ ഒഴുക്ക് കുറയുമെന്ന് പ്രവചനങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയിലേക്ക് ഉയര്‍ന്നതോതില്‍ നിക്ഷേപങ്ങള്‍ വരാനാണ് സാദ്ധ്യത എന്നും ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇന്ത്യയുടെ ഈ നേട്ടത്തെ പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത് യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫ്രന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ്‌ ഡെവലെപ്പ്മെന്‍റ് (ഉന്‍ക്ടാഡ്) എന്ന യുഎന്‍ സംഘടനയാണ്. “ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്‍റ് ട്രെന്‍ഡ്സ് മോണിട്ടര്‍” എന്ന തങ്ങളുടെ റിപ്പോര്‍ട്ടിലാണ് ഉന്‍ക്ടാഡ് ഈ നിരീക്ഷണം നടത്തിയത്.

“ആഗോള എഫ്ഡിഐ (ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌ മെന്‍റ്) ഒഴുക്ക് 2016-ല്‍ 1.5-ട്രില്ല്യണ്‍ ഡോളറിനും 1.6-ട്രില്ല്യണ്‍ ഡോളറിനും ഇടയിലേക്ക് താഴാന്‍ സാദ്ധ്യതയുണ്ട്. 2015-ഉമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 10-15 ശതമാനത്തിന്‍റെ കുറവാണ്. പക്ഷേ, 2017, 2018 ആകുമ്പോഴേക്കും സ്ഥിതി മെച്ചപ്പെടും,” ഉന്‍ക്ടാഡ് റിപ്പോര്‍ട്ട് പറയുന്നു.

2016-ല്‍ ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തിന്‍റെ ഒഴുക്ക് 10-% ഉയര്‍ന്ന ശരാശരി 270-290 ബില്ല്യണ്‍ ഡോളര്‍ വരെയെത്തും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button