KeralaNews

വിവാദത്തില്‍ മുങ്ങി കേരളപ്പിറവി ആഘോഷം

തിരുവനന്തപുരം: ആഘോഷത്തിൽ വിവാദം. നിയമസഭാ അങ്കണത്തിലെ കേരളപ്പിറവി ആഘോഷത്തിൽ വിവാദം. ഗവണർക്കും മുൻ മന്ത്രിമാർക്കും ക്ഷണമില്ല. വി എസും ഉമ്മൻചാണ്ടിയും എ കെ ആന്റണിയും പങ്കെടുക്കുന്നില്ല. വേദിയിൽ ചിരാത് കൊളുത്തുന്ന ചടങ്ങിലേക്ക് ഇരുവരെയും ഉൾപ്പെടുത്തിയില്ല.

ഗവർണറെ മറന്നിട്ടില്ലെന്നും പ്രോട്ടോകോൾ പ്രശ്നങ്ങൾ പരിഗണിച്ചാണ് ആഘോഷപരിപാടിയിൽ ഗവർണറെ ക്ഷണിക്കാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഗവർണർ പങ്കെടുക്കുമ്പോൾ സ്വാഭാവികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും. വജ്രകേരളംപദ്ധതിയിൽ ഗവർണറെ പങ്കെടുപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button