Food & CookeryHealth & Fitness

നിങ്ങള്‍ നേന്ത്രപ്പഴം ധാരാളം കഴിക്കാറുണ്ടോ ? എങ്കില്‍ ഇതൊന്നു വായിക്കൂ

മിക്ക ആളുകള്‍ക്കും വളരെ ഇഷ്ടമുള്ള ഒന്നാണ് നേന്ത്രപ്പഴം. ആരോഗ്യം നല്‍കുന്ന ആഹാരങ്ങളില്‍ മുന്നിലാണു നേന്ത്രപ്പഴത്തിന്റെ സ്ഥാനം. എന്നാല്‍ നേന്ത്രപ്പഴം ഇഷ്ടം പോലെ കഴിക്കും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…

* നേന്ത്രപ്പഴം അമിതമായി ഉപയോഗിക്കുന്നതു ഗ്യാസ്ട്രബിളിന് ഇടയാക്കും.

* അമിത വണ്ണം ഉള്ളവരും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും നേന്ത്രപ്പഴം ഇഷ്ടം പോലെ കഴിക്കുന്നതു ഒഴിവാക്കുക. ഇത് നിങ്ങളുടെ വണ്ണം വര്‍ധിപ്പിക്കുകയേ ചെയ്യുകയുള്ളൂ.

* നേന്ത്രപ്പഴം ധാരാളം കഴിക്കുന്നത് മൈഗ്രേയ്ന്‍ ഉണ്ടാവാന്‍ കാരണമാകും. പഴത്തില്‍ അടങ്ങിരിക്കുന്ന ടൈറാമിന്‍ ആണ് ഇതിനു കാരണം.

* പഴം കഴിക്കുന്നതു പല്ലിന്റെ ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ അമിതമായി പഴം കഴിക്കുന്നതു പുളിപ്പുമൂലം പല്ലുനശിക്കാന്‍ ഇടവരുത്തും.

* പഴം കഴിക്കുന്നത് ഊര്‍ജം നല്‍കും എങ്കിലും അമിതമായി കഴിക്കുന്നതു ക്ഷീണത്തിന് ഇടയാക്കും.

* നേന്ത്രപ്പഴം അമിതമായി കഴിക്കുന്നതു രോഗപ്രതിരോധശേഷി ഇല്ലാതാക്കുകയും, ദഹനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button