NewsIndia

വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് : നികുതി അടച്ചില്ലെങ്കില്‍ ആദായനികുതി വകുപ്പിന്റെ കര്‍ശന നടപടി

ന്യൂഡല്‍ഹി :ഒറ്റത്തവണ വെളിപ്പെടുത്തല്‍ പദ്ധതിയനുസരിച്ചു വരുമാനം വെളിപ്പെടുത്തിയവര്‍ ഈ മാസം 30ന് അകം നികുതിയുടെ ആദ്യഗഡു അടയ്ക്കണമെന്ന് ആദായനികുതി വകുപ്പിന്റെ പരസ്യം. 25% നികുതി 30ന് അകം അടച്ചില്ലെങ്കില്‍ വരുമാനം വെളിപ്പെടുത്തിയത് അസാധുവാക്കുമെന്നും പരസ്യത്തില്‍ പറയുന്നു.
കഴിഞ്ഞ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയായിരുന്നു പദ്ധതി. 64,275 പേര്‍ ഈ കാലഘട്ടത്തില്‍ 65,250 കോടി രൂപയുടെ അനധികൃത സമ്പാദ്യം വെളിപ്പെടുത്തി. ഇങ്ങനെ വെളിപ്പെടുത്തിയിട്ടുള്ളവര്‍ക്ക് അതിന്റെ 45% നികുതി അടച്ചു മറ്റു നടപടികള്‍ ഒഴിവാക്കാം. ഈ 45% പിഴ ഗഡുക്കളായി അടയ്ക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button