NewsInternational

അമേരിക്കയെ ആശങ്കയിലാഴ്ത്തി നിയുക്ത പ്രസിഡന്റിന്റെ പുതിയ പരിഷ്‌കാരം

പ്രതിഷേധത്തിന്റെയും മറ്റും ഭാഗമായി അമേരിക്കന്‍ പതാക കത്തിക്കുന്നവരുടെ പൗരത്വം റദ്ദാക്കുകയോ ജയിലിലടയ്ക്കുകയോ വേണമെന്ന നിയുക്ത അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനം. ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിയെ മറികടക്കാന്‍ ഭരണഘടനാ ഭേദഗതിയും ട്രംപ് മുന്നില്‍ക്കാണുന്നുണ്ട്. അമേരിക്കന്‍ പതാക കത്തിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. കത്തിക്കുന്നവര്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും.

ഒന്നുകില്‍ പൗരത്വം നഷ്ടമാകും അല്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരും. ഇത്തരമൊരു ബില്ലിനെ ഒരിക്കല്‍ സെനറ്റില്‍ ഹില്ലരി ക്ലിന്റണും പിന്താങ്ങിയിരുന്നുവെന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. പതാക കത്തിക്കുന്നത് സമാധാന ജീവിതത്തിന് കോട്ടം വരുത്തുന്ന ഒന്നായി കാണണമെന്നാവശ്യപ്പെടുന്ന ബില്ലായിരുന്നു അത്. കോണ്‍ഗ്രസ്സില്‍ പരാജയപ്പെട്ട ബില്‍ അനുസരിച്ച്‌ പതാക കത്തിക്കുന്നവര്‍ക്ക് ഒരുവര്‍ഷം തടവുശിക്ഷയും ഒരുലക്ഷം ഡോളര്‍ പിഴയുമായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്. അമേരിക്കന്‍ പതാക കത്തിക്കുന്നതുള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി 1969-ല്‍ വിധി പ്രസ്താവിച്ചിരുന്നു. തുടർന്ന് 1989-ല്‍ ഇതു വീണ്ടും അംഗീകരിക്കപ്പെട്ടു.

അമേരിക്കന്‍ പതായെ അവഹേളിക്കുന്നതിന് തുല്യമാണ് അതിനെ കത്തിക്കുന്നതെന്ന് ബില്ലില്‍ പറയുന്നു. ഒരു രാഷ്ട്രീയ സന്ദേശം ഉയര്‍ത്തുന്നതിനെക്കാള്‍ അക്രമത്തിനാണ് അത് ആഹ്വാനം ചെയ്യുന്നതെന്നും അത് ശിക്ഷാര്‍ഹമാക്കണമെന്നുമായിരുന്നു ഹിലരിയുടെ ആവശ്യം. ഇത് തന്നെയാണ് മറ്റൊരു രീതിയില്‍ ട്രംപ് മുന്നോട്ടുവെക്കുന്നത്. ട്രംപിലെ ദേശീയ വാദി അമേരിക്കന്‍ ജനത ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന മൗലികാവകാശങ്ങളില്‍ പലതും ഇല്ലാതാക്കുമോ എന്ന ആശങ്കയും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button