ഇന്ന് നോം ചോസ്കി ജന്മദിനം ; മലയാളിയുടെ സാമൂഹിക ,ധൈഷിണിക ചിന്തകളെ നയിച്ച എഴുത്തുകാരൻ

384

മലയാളിയുടെ രാഷ്ട്രീയ , ധൈഷിണിക ചിന്തകളെ ആഴത്തിൽ സ്വാധീനിച്ച നോം ചോസ്കിയുടെ എൺപത്തൊൻപതാം ജന്മദിനമാണിന്ന് . ഭാഷാ ശാസ്‌ത്രജ്ഞനും ചിന്തകനുമായ നോം ചോസ്കിയുടെ രാഷ്ട്രീയ ലേഖനങ്ങൾ എല്ലാക്കാലത്തും കേരളത്തിന്റെ ചിന്താമണ്ഡലത്തിൽ ചർച്ചകളിലൂടെ നിറഞ്ഞു നിന്നു.ചോംസ്‌കിയുടെ മാതാപിതാക്കള്‍ രഷ്യയില്‍ നിന്നും അമേരിക്കയില്‍ എത്തിയവരാണ്‌.1928 ല്‍ ഫിലാഡെല്‍ഫിയയിൽ ജനിച്ച ചോസ്‌കി ഭാഷാ പണ്ഡിതനായ പിതാവിന്റെ പാത പിന്തുടര്‍ന്ന് നൂറ്റാണ്ട് കണ്ട ഏറ്റവും നല്ല ഭാഷാശാസ്ത്രജ്ഞനായി മാറി.

വായന മാത്രമല്ല , ഇവിടുത്തെ രാഷ്ട്രീയ സാമൂഹിക സംഭവങ്ങളോട് പ്രതികരിക്കാനും, ഇടപെടാനും നോം ശ്രമിച്ചിരുന്നു . കൂടം കുളം ആണവനിലയത്തിനെതിരെ ജനങ്ങൾ സംഘടിച്ച് സമരം പ്രഖ്യാപിച്ചപ്പോൾ അതിന് പിന്തുണയുമായി നോമിന്റെ കുറിപ്പെത്തി . “കുടംകുളം ഇന്ത്യയുടെ മറ്റൊരു ഭോപ്പാല്‍ ദുരന്തമാകും.ഇന്ത്യ പോലൊരു രാജ്യത്ത് ആണവകേന്ദ്രങ്ങള്‍ ജനവാസമേഖലകളില്‍ സ്ഥിതിചെയ്യുന്നത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകും.വ്യാവസായിക ദുരന്തങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ ഇന്ത്യയിലുണ്ട്.ഭോപ്പാല്‍ അതിന് ഏറ്റവും വലിയ ഉദാഹരണമാണ് .കുടംകുളം സമരക്കാര്‍ക്ക് ധൈര്യംപകരാന്‍ സഹായകമാകട്ടെ എന്റെ പിന്തുണ” സമരത്തിന് ലോകവ്യാപകമായ ശ്രദ്ധ നേടിയെടുക്കുന്നതിൽ ഈ കുറിപ്പ് വഴിത്തിരിവായി

കഴിഞ്ഞ വർഷം പിടിഐക്ക് അനുവദിച്ച അഭിമുഖത്തിൽ ഇന്ത്യയുടെ സമകാലിക സാമൂഹ്യാവസ്ഥകളെക്കുറിച്ച്‌ നോം ചോസ്‌കി പ്രതികരിക്കുന്നുണ്ട് . “പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശവും സംരക്ഷിക്കുന്ന രാഷ്ട്രമെന്ന ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ന്നുകൊണ്ടിരിക്കുകയാണ്”. എന്നാൽ അതൊരു ലോക പ്രതിഭാസമായിയാണ് നോം നോക്കിക്കാണുന്നത് . അത് വിശദീകരിച്ചുകൊണ്ട് നോം തുടരുന്നതിങ്ങനെ ” അസഹിഷ്ണുത ഇന്ത്യയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. എല്ലായിടത്തും വ്യാപകമായുണ്ട്. ഇന്ത്യ സ്വാതന്ത്ര്യവും മനുഷ്യാവകാശവും നീതിയും സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ഉരകല്ലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്വാതന്ത്ര്യം.

1976 മുതല്‍ മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റുറ്റ് ഓഫ് റ്റെക്നോളജിയില്‍ ഏറ്റവും ഉയര്‍ന്ന പദവിയായ ഇന്‍സ്റ്റിറ്റുട് പ്രൊഫസര്‍ ആയി സേവനമനുഷ്റ്റിക്കുന്നു.