NewsIndia

സച്ചിന്‍റെ മറ്റൊരു റെക്കോര്‍ഡ് കൂടി മറികടന്ന് കുക്ക്

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മറ്റൊരു റെക്കോർഡ് കൂടി തകർത്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്ക്. ടെസ്റ്റിൽ 11,000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോർഡാണ് കുക്ക് സ്വന്തമാക്കിയത്. 140 ടെസ്റ്റുകളിലാണ് കുക്കിന്റെ നേട്ടം.

അതേസമയം ഇന്ത്യക്കെതിരായ പരമ്പരയിൽ കുക്കിന്‍റെ പ്രകടനം മോശമാണ്. പരമ്പരയിൽ കളിച്ച എട്ടു ഇന്നിംഗ്സിൽ നിന്ന് 310 റൺസ് മാത്രമാണ് ഇംഗ്ലീഷ് നായകന്‍റെ സമ്പാദ്യം. പരമ്പരയിലെ അവസാന ടെസ്റ്റിനുശേഷം കുക്ക് ക്യാപ്റ്റൻ സ്‌ഥാനം ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button