Gulf

പുതുവത്സര രാത്രിയില്‍ പുതിയ റെക്കോര്‍ഡുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

ദുബായ് : പുതുവത്സര രാത്രിയില്‍ പുതിയ റെക്കോര്‍ഡുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. രാജ്യത്ത് ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര് എത്തിയ വിമാനത്താവളം എന്ന റെക്കാര്‍ഡാണ് പുതുവത്സര രാവില്‍ ദുബായ് അന്താരഷ്ട്ര വിമാനത്താവളം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. മൊത്തം ഏഴ് ലക്ഷത്തിനടുത്ത് യാത്രക്കാരാണ് ഡിസംബര്‍ 28 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ദുബായ് വിമാനത്താവളം വഴി കടന്നു പോയത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ തിരക്കുള്ള വിമാനത്താവളമായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 83 മില്ല്യണ്‍ യാത്രക്കാരാണ് 2016ല്‍ മാത്രം എത്തിയത്.

പുതുവത്സര രാവില്‍ മാത്രം ദുബായ് വിമാനത്താവളത്തിലെത്തിയത് 105,326 പേരാണ്. ഇത് പുതിയ റെക്കാര്‍ഡാണെന്ന് ദുബായ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യാത്രക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ പറ്റാവുന്ന വിമാനത്താവളമാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മേധാവി ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മാരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button