IndiaNews

എം കെ സ്റ്റാലിനെതിരെ കേസ്

ചെന്നൈ: ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനെതിരെ ശനിയാഴ്ച മറീന ബീച്ചില്‍ നടത്തിയ സത്യാഗ്രഹത്തിന്റെ പേരിൽ പോലീസ് കേസ്. നഗരത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നതാണ് കുറ്റം.ഇന്നലെ നിയമസഭയിൽ നടന്ന നാടകീയ സംഭവങ്ങൾക്കൊടുവിൽ തന്നെ നിയമസഭയിൽ മർദ്ദിച്ചു എന്ന് പറഞ്ഞു സ്റ്റാലിൻ മറീന ബീച്ചിലെ ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ സത്യാഗ്രഹമിരുന്നിരുന്നു. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷാംഗങ്ങളെ ബലം പ്രയോഗിച്ചാണ് സഭയ്ക്ക് പുറത്തെത്തിച്ചത്.

സ്റ്റാലിന്‍ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി സഭയ്ക്ക് പുറത്തെത്തിയത്. താന്‍ കൈയേറ്റം ചെയ്യപ്പെട്ടെന്ന് അറിയിക്കുകയും ഗവര്‍ണറെ കണ്ട് വിവരംധരിപ്പിക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് സ്റ്റാലിന്‍ മറീനയില്‍ നിരാഹരം ആരംഭിച്ചത്. എന്നാൽ അരമണിക്കൂറിനുള്ളിൽ തന്നെ സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.സ്റ്റാലിന്റെ പേരിൽ എഫ് ഐ ആർ രെജിസ്റ്റർ ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button