NewsInternational

തെക്കൻ ചൈന കടലിൽ പടക്കപ്പൽ വിന്യസിച്ച് അമേരിക്ക

വാഷിങ്ടണ്‍ :തെക്കൻ ചൈന കടലുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്ക ഇടപെടുന്നതിനെതിരെ ചൈനീസ് വിദേശമന്ത്രാലയം മുന്നറിയിപ്പ് നൽകിയതിന് ശേഷം കടലിൽ പടക്കപ്പൽ വിന്യസിച്ച് അമേരിക്ക. ചൈനക്കുള്ള മുന്നറിയിപ്പായാണ് ഇത്.തര്‍ക്കമേഖലയില്‍ അമേരിക്കന്‍ വിമാനവാഹിനികള്‍ കപ്പല്‍ പട്രോങ് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. വിഷയത്തിൽ ഇടപെടരുതെന്ന ചൈനയുടെ മുന്നറിയിപ്പിന് പുറമെ ചൈന കൃത്രിമ ദ്വീപ് നിര്‍മ്മിച്ച്‌ സൈനിക താവളം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

ഇതാണ് അമേരിക്ക ഇടപെടാൻ കാരണം.യു.എസ് എസ് കാള്‍ വിന്‍സണ്‍ എന്ന കപ്പലിനെയാണ് ദക്ഷിണ ചൈനാ കടലില്‍ അമേരിക്ക വിന്യസിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച ചൈന ഇവിടെ സൈനികാഭ്യാസം നടത്തിയിരുന്നു. ശനിയാഴ്ച തന്നെ അമേരിക്ക കപ്പൽ പട്രോളിംഗും ആരംഭിച്ചു.പ്രതിവര്‍ഷം അഞ്ച് ട്രില്യന്‍ ഡോളറിന്‍റെ വ്യാപാരം നടക്കുന്ന നാവിക പാതയുടെ ഭൂരിഭാഗം പ്രദേശങ്ങളും തങ്ങളുടേതാണ് എന്നാണ് ചൈന അവകാശപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button