KeralaNews

പതിനാറുകാരിയെ പീഡിപ്പിച്ച വൈദികന്‍ മുന്‍ മാധ്യമ മുതലാളി; പ്രസവം മറച്ചുവച്ച ആശുപത്രിക്കെതിരെയും നടപടി

 

കണ്ണൂർ: കൊട്ടിയൂർ നീണ്ടുനോക്കിയിലെ 1 വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ അറസ്റ്റിലായ വൈദികന്‍ റോബിന്‍ വടക്കുംചേരി ഫാരിസ് അബുബക്കര്‍ കാലത്തെ ദീപിക ദിനപത്രത്തിന്റെ മാനെജിങ് ഡയറക്ടര്‍ ആയിരുന്നു.2005 മുതല്‍ 2008 വരെയുളള കാലഘട്ടത്തിലാണ് ദീപിക ദിനപത്രം മാര്‍ മാത്യു അറയ്ക്കല്‍-ഫാരീസ് അബുബക്കര്‍ ടീമിന്റെ കൈകളില്‍ എത്തുന്നത്. ഈ കാലത്താണ് മാത്യു അറയ്ക്കലിന്റെ വിശ്വസ്തനായ രാഷ്ട്രദീപിക മാനെജിങ് ഡയറക്ടറായി ഫാ.റോബിന്‍ വടക്കുംചേരിയെ നിയമിക്കുന്നത്.സിപിഎമ്മിലെ ഗ്രൂപ്പ് വഴക്ക് സജീവം ആയിരുന്ന കാലത്തായിരുന്നു ഇത്. അന്ന് ഒരു പ്രൊഡക്ഷൻ മാനേജരായി കയറിയ ഈ വൈദികൻ ഫാരീസിന്റെ സ്വന്തക്കാരനായി മാറി ദീപികയുടെ എംഡി വരെയായി മാറി.പിന്നീട് മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പായ മാർ ക്ലീമ്മീസ് നേരിട്ടു കോടികൾ സംഘടിപ്പിച്ചു നൽകിയാണ് ദീപിക തിരിച്ചു പിടിച്ചത്.

ദീപികയുടെ കെട്ടിടം പോലും ഫാരിസിന് എഴുതിക്കൊടുക്കേണ്ടി വന്നതിനും ഇയാൾ കാരണക്കാരൻ ആണെന്നാണ് പറയപ്പെടുന്നത്.ദീപികയിൽ ജോലി ചെയ്യുന്ന കാലത്തും ഈ വൈദികനെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്നിരുന്നു. എങ്കിലും പലതും സ്വാധീനവും പണവും മൂലം ഒതുക്കി തീർത്തിരുന്നു. ഒരിക്കലും വൈദികരുടെ വേഷമായ ളോഹ ഫാ. റോബിന്‍, ധരിച്ചു കണ്ടിട്ടില്ലെന്ന് അന്നുമുതല്‍ ജീവനക്കാര്‍ പറയുമായിരുന്നു. സ്ത്രീ വിഷയം അന്നുമുതല്‍ ഇദ്ദേഹത്തിന് വീക്ക്‌നെസ് ആണെന്നാണ് പരന്നിരുന്ന കഥ. പത്രത്തിലെ ജോലി തെറിച്ചപ്പോള്‍ പ്രമുഖ കോളജിലെ മാനേജരായി ആണ് ഇദ്ദേഹം നിയമിതനായത്.

ഇപ്പോൾ പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ച സംഭവം പുറം ലോകമറിഞ്ഞപ്പോൾ ആദ്യം സ്വന്തം പിതാവാണ് തന്നെ ചതിച്ചതെന്ന് വിദ്യാർത്ഥിനി ചൈൽഡ് ലൈൻ പ്രവർത്തകരോട് പറഞ്ഞിരുന്നു.എന്നാൽ ചൈൽഡ് ലൈൻ പൊലീസിനെ വിവരമറിയിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിയുകയായിരുന്നു.പോലീസിന്റെ ശക്തമായ ചോദ്യങ്ങൾക്കു മുന്നിൽ പതറിയ പെൺകുട്ടി വൈദീകന്റെ പീഡന കഥ പോലീസിനോട് പറയുകയായിരുന്നു. കടുംബത്തിന്റെ ദാരിദ്ര്യത്തെ ചൂഷണം ചെയ്തു സ്വന്തം പിതാവിനെ പീഡനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനായി വൈദീകൻ പ്രതിഫലമായി പത്ത് ലക്ഷം രൂപ നൽകി കുടുംബത്തെ എല്ലാ അർത്ഥത്തിലും വൈദീകൻ തന്റെ വരുതിയിലാക്കി.എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ മകളുടെ ഗർഭത്തിന്റേയും പിറന്ന കുട്ടിയുടേയും ഉത്തരവാദിത്വം ഏറ്റെടുക്കാൻ പിതാവും സമ്മതിച്ചു.

10 ലക്ഷം രൂപ ഇവർക്ക് കൈമാറിയ ശേഷം പള്ളിയിൽ നിന്ന് ധ്യാനത്തിനായി യാത്രയും തിരിച്ചു.അവിടുന്ന് വിദേശത്തേക്ക് കടക്കാനായിരുന്നു വൈദീകന്റെ പ്ലാൻ. എന്നാൽ കാനഡയിലേക്ക് മിഷൻ പ്രവർത്തനത്തിനായി പോകാനുള്ള നടപടികൾ പുരോഗമിച്ചു വരവെയാണ് കേസാവുന്നതും പിടിക്കപ്പെടുന്നതും.വൈദികന്റെ പീഡനത്തെത്തുടർന്ന് പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ പ്രതിയായ വൈദികൻ അറസ്റ്റിലായെങ്കിലും രക്ഷിക്കാൻ ഉന്നതർ രംഗത്തെ എത്തിയതും ദീപകയിലെ ബന്ധങ്ങളുടെ തുടർച്ചയായിരുന്നു. .കൊട്ടിയൂർ കുടിയേറ്റ മേഖലയിലേ വലിയ ദേവാലയമാണ് കൊട്ടിയൂർ സെന്റെ സെബാസ്റ്റ്യൻ പള്ളി. ഇടവക കാര്യങ്ങളിൽ ഓടി നടന്ന വൈദീകൻ, കഴിഞ്ഞ ദിവസം വരെ അൾത്താരയിൽ വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു., റോബിൽ മാനേജറായ ഐ.ജെ.എം സ്‌കൂളിൽ ആയിരത്തിലധികം കുട്ടികൾ ഉണ്ട്. ഈ സ്‌കൂളിനെതിരേയും ആരോപണമുയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button