NewsIndiaTechnology

ഐഡിയ-വോഡഫോണ്‍ ലയനത്തിനു പിന്നാലെ രണ്ട് പ്രമുഖ ടെലികോം കമ്പനികള്‍കൂടി ലയിക്കുന്നു

ഡൽഹി: ഐഡിയ-വോഡഫോണ്‍ ലയനത്തിനു പിന്നാലെ രണ്ട് പ്രമുഖ ടെലികോം കമ്പനികള്‍കൂടി ലയിക്കുന്നു. അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷസന്റെ വയർലെസ്സ് വിഭാഗത്തിന് എയർസെല്ലുമായും ഡിഷ്നെറ്റ് വയർലെസുമായും ലയിക്കാനുള്ള അനുമതിയായി. ലയനത്തിന് അനുമതി നൽകിയിയത് ഓഹരിവിപണി നിയന്ത്രിക്കുന്ന സെബി (സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ), ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയാണ്.

65,000 കോടി രൂപയുടെ പുതിയ സംരംഭമാണ് ലയനത്തോടെ ഉണ്ടാകുക. ഈ സംരംഭം ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്പെക്ട്രം കൈവശമുള്ള സേവനദാതാവാകും. പുതിയ ഇടപ്പാടോടെ റിലയൻസ് കമ്മ്യൂണിക്കേഷന്സിന്റെ കടബാധ്യതയിൽ 20,000 കോടിയുടെയും എയർസെല്ലിന്റെ കടബാധ്യതയിൽ 4,000 കോടിയുടെയും കുറവുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button