Latest NewsNewsBusiness

റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിൽ കോടികളുടെ നിക്ഷേപം എത്തുന്നു, ഏറ്റവും പുതിയ വിവരങ്ങൾ അറിയാം

2020-ൽ ആഗോള നിക്ഷേപകരിൽ നിന്ന് റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ധനസമാഹരണം നടത്തിയിരുന്നു

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ക്യുഐഎ). റിപ്പോർട്ടുകൾ പ്രകാരം, 8,278 കോടി രൂപയുടെ നിക്ഷേപമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കോടികളുടെ നിക്ഷേപം എത്തുന്നതോടെ ആഗോളതലത്തിൽ മികച്ച സ്ഥാനം നേടാൻ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇത് ഇന്ത്യൻ റീട്ടെയിൽ മേഖലയുടെ പരിവർത്തനത്തിന് തുടക്കം കുറിക്കുന്നതാണ്.

ഇന്ത്യയിലെ ഏറ്റവും വലുതും 27 കോടി ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതും, അതിവേഗം വളരുന്നതുമായ റീട്ടെയിൽ ബിസിനസാണ് റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ്. ‘ഇന്ത്യയിലെ റീട്ടെയിൽ വിപണിയിൽ ഉയർന്ന വളർച്ച സാധ്യതയുള്ള നൂതന കമ്പനികളെ പിന്തുണയ്ക്കാൻ ക്യുഐഎ പ്രതിജ്ഞാബദ്ധരാണ്’, ക്യുഐഎ സിഇഒ മർസൂർ ഇബ്രാഹിം അൽ മഹമൂദ് പറഞ്ഞു. 2020-ൽ ആഗോള നിക്ഷേപകരിൽ നിന്ന് റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ധനസമാഹരണം നടത്തിയിരുന്നു. അന്ന് 47,265 കോടി രൂപയാണ് സമാഹരിച്ചത്.

Also Read: രാജ്യം ചന്ദ്രയാന്റെ വിജയം ആഘോഷിക്കുമ്പോൾ മമത ബാനർജി സോഷ്യൽ മീഡിയയുടെ പരിഹാസത്തിന് പാത്രമായി; കാരണമിത്

shortlink

Related Articles

Post Your Comments

Related Articles


Back to top button