KeralaNews

നടിക്കു പിന്നാലെ നിര്‍മാതാവും ആക്രമിക്കപ്പെട്ട സംഭവം- നിരവധിപേര്‍ അറസ്റ്റില്‍ -കൊച്ചിയിലെ ഗുണ്ടാ വിളയാട്ടം തുടരുന്നു

 

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പ് കൊച്ചിയില്‍ പ്രമുഖ നിർമ്മാതാവ് ആക്രമിക്കപ്പെട്ടു.നിര്‍മാതാവ് മഹാ സുബൈറിനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയ്ക്കുമാണ് ആക്രമണം നേരിട്ടത്.പത്തോളംപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്.ജയറാം നായകനാവുന്ന പുതിയ ചിത്രമായ ആകാശ മിഠായിയുടെ ചിത്രീകരണം നടക്കുന്ന ഇടശേരി മാന്‍ഷന്‍ ഹോട്ടലില്‍ വച്ചാണ് സുബൈറിനെയും ബാദുഷയെയും ഗുണ്ടകള്‍ ആക്രമിച്ചത്.

അക്രമം നടക്കുമ്പോള്‍ ഹോട്ടലിലേക്ക് വരികയായിരുന്ന മഹാസുബൈറിനെ കമ്പികൊണ്ട് അടിക്കുകയായിരുന്നു.ഹോട്ടലിലെ ജീവനക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആക്രമിസംഘത്തിലെ പ്രധാനിയായ തമ്മനം സ്വദേശിയായ സനീഷിന്റെ സുഹൃത്തുക്കളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

മലയാളത്തിലെ നിരവധി ഹിറ്റ് സിനികളുടെ നിര്‍മാതാവ് കൂടിയാണ് മഹാ സുബൈര്‍. ദിലീപ് നായകനായ ബ്ലോക്ബസ്റ്റര്‍ സിനിമ മീശമാധവന്റെ നിര്‍മാതാവായി തുടങ്ങിയ സുബൈര്‍ പിന്നീട് മനസ്സിനക്കരെ, തിരക്കഥ, പാലേരിമാണിക്യം, പെണ്‍പട്ടണം, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, സലാം കാശ്മീര്‍ തുടങ്ങിയ സിനിമകളും നിര്‍മിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button