ഗായകനായി സച്ചിന്റെ അരങ്ങേറ്റം ;ആദ്യമായി പാടിയ പാട്ട് പുറത്തിറങ്ങി

423

ഗായകനായി അരങ്ങേറ്റം കുറിച്ച് കൊണ്ട് സച്ചിൻ ആദ്യമായി പാടിയ പാട്ട് പുറത്തിറങ്ങി. ബോളിവുഡിലെ സൂപ്പര്‍ ഗായകന്‍ സോനു നിഗവുമൊത്തുള്ള സച്ചിന്റെ പാട്ട് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആറു ലോകകപ്പുകളില്‍ ഒപ്പം കളിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടുള്ള ക്രിക്കറ്റ് വാലി ബീറ്റ് എന്ന ആല്‍ബത്തിലാണ് സച്ചിന്‍ പാടിയിരിക്കുന്നത്. സോണി ടിവിയുടെ സംഗീത റിയാലിറ്റി ഷോയായ ഇന്ത്യന്‍ ഐഡലിന്റെ ഒമ്പതാം സീസണ്‍ ഗ്രാന്‍ഡ് ഫിനാലെയിലാണ് ആല്‍ബത്തിന്റെ പ്രൊമോ ഗാനം പുറത്തിറക്കിയത്.

“താന്‍ സംഗീതത്തെ ഏറെ ഇഷ്‌പ്പെട്ടിരുന്നെങ്കിലും ഗായകനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന്” സച്ചിൻ പറഞ്ഞു. “സോനുവിന്റെ പ്രോല്‍സാഹനവും സാന്നിദ്ധ്യവും ഇല്ലായിരുന്നെങ്കില്‍ ഈ പാട്ട് പാടാന്‍ സാധിക്കില്ലായിരുന്നുവെന്നും, ഈപ്പോള്‍ പാടാന്‍ സാധിച്ചതിന് സോനു നിഗത്തിന് നന്ദി പറയുന്നതായും” സച്ചിൻ പറഞ്ഞു.

ഗെന്‍ഡ് ആയി, ബലാ ഗുമാ, മാരാ ചകാ, സച്ചിന്‍, സച്ചിന്‍… നച്ചോ നച്ചോ സാബ് ക്രിക്കറ്റ് വാലി ബീറ്റ് പെ.. എന്ന് സച്ചിൻ പാടിയ ഗാനം ഷമീര്‍ ടന്‍ഡനാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സച്ചിന്റെ പുതിയ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സംരഭമായ 100 എംബി മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ബാനറിൽ പുറത്തിറക്കിയ ഗാനം ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ തരംഗമായി കഴിഞ്ഞു.

സച്ചിന്റെ പാട്ട് കാണാം കേൾക്കാം ആസ്വദിക്കാം