71 വർഷം ഒന്നിച്ച് ജീവിച്ച ദമ്പതിമാർ നാല് മിനിറ്റിന്റെ ഇടവേളയിൽ മരിച്ചു ;ജീവിതത്തിലും മരണത്തിലും തോൽപ്പിക്കാൻ കഴിയാത്തവർ

313

ലണ്ടൻ : ഏഴ് പതിറ്റാണ്ടു കാലം ഒരുമിച്ച് ജീവിച്ച ദമ്പതികൾ മരണത്തിലും ഒരുമിച്ചു. 71 വർഷം ഒന്നിച്ച് ജീവിച്ച ഈ ബ്രിട്ടീഷ് ദമ്പതിമാർ നാല് മിനിറ്റിന്റെ ഇടവേളയിലാണ് മരണപെട്ടെത്. ബ്രിട്ടനിലെ ലസ്റ്റർഷറിൽ 93കാരനായ വിൽഫ് റസ്സൽ കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6:50ന് മരണത്തിന് കീഴടങ്ങിയപ്പോൾ, മറ്റൊരുകിടക്കയിൽ ഭാര്യ വേര 6:54 നും മരണത്തിന് കീഴടങ്ങി.

ഒരു വർഷം മുൻപ് മറവി രോഗം ബാധിച്ച വിൽഫിന് രേവയെ പോലും തിരിച്ചറിയാൻ സാധിക്കാതെ രണ്ട് മാസം മുൻപാണ് കെയർ ഹോമിലേക്ക് മാറ്റിയത്. തീരെ വയ്യാതായ രേവയെ പിന്നീട് ആശുപത്രിയിലേക്കും മാറ്റി. പതിനെട്ടാം വയസ്സിലാണ് വിൽഫ് പതിനാറുകാരിയായ രേവയെ കണ്ടുമുട്ടുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് വ്യോമസേനയിൽ അംഗമായി പ്രവർത്തിച്ച ശേഷം 1946ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.