KeralaLatest NewsNewsHighlights 2017

ജിഷ്ണുവിന്റെ മരണം; കോളേജ് ചെയര്‍മാനെ അറസ്റ്റ് ചെയ്തു

പാലക്കാട്: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ പോലീസ് അറസ്റ്റു ചെയ്തു. കൃഷ്ണദാസിനെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. ഹൈക്കോടതിയില്‍ നിന്ന് കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്. അതിനാൽ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വെക്കാന്‍ സാധ്യതയില്ല.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷംവിട്ടയക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ജിഷ്ണുവിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണു വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചിരുന്നതായി വ്യക്തമാക്കുന്നതാണ് സന്ദേശങ്ങള്‍. പഠിക്കാന്‍ സമയം ലഭിക്കാത്തതിനാലാണ് പരീക്ഷ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്. ഇത് കോളേജ് മാനേജ്മെന്റിന്റെ അപ്രീതിക്കിടയാക്കിരുന്നതായാണ് പോലീസ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button