Latest NewsNewsInternational

അമേരിക്കയും ഉത്തരകൊറിയയും യുദ്ധസന്നാഹത്തില്‍ : അമേരിക്കയ്ക്കു നേരെ ആണവായുധങ്ങള്‍ പരീക്ഷിക്കാനൊരുങ്ങി ഉത്തര കൊറിയ

സിയൂള്‍: ലോകത്തിന് ഭീഷണിയായി ഉത്തരകൊറിയയുടെ മിസൈല്‍-ആണവായുധ പരീക്ഷണങ്ങള്‍ക്ക് തടയിടാന്‍ അമേരിക്ക തയ്യാറെടുത്തതോടെ അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ ചുട്ട മറുപടി. അമേരിക്കന്‍ സൈനിക നീക്കം നേരിടാന്‍ ഉത്തരകൊറിയ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. മേഖലയില്‍ അമേരിക്കയുടെ അധിനിവേശ നീക്കങ്ങള്‍ ഗുരുതരമായ ഘട്ടത്തിലെത്തിച്ചിരിക്കുകയാണ്. ഉത്തര കൊറിയക്കെതിരെ യുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായാണ് വിദേശ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അമേരിക്കയുടെ ഈ നീക്കങ്ങളൊന്നും വിലപ്പോവില്ലെന്നും തിരിച്ചടിക്കാന്‍ മടിയില്ലെന്നും ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. കൊറിയന്‍ ഉപദ്വീപില്‍ യു.എസ് വിമാനവാഹിനി കപ്പല്‍ നങ്കൂരമിട്ടതിനെ തുടര്‍ന്നാണ് ഉത്തരകൊറിയ മറുപടിയുമായി രംഗത്തെത്തിയത്.

വിമാനവാഹിനി കപ്പലായ യു.എസ്.എസ് കാള്‍ വിന്‍സനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയന്‍ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാള്‍ വിന്‍സണ്‍ പങ്കാളിയായിരുന്നു. ഉത്തരകൊറിയ അടുത്തിടെ നടത്തിയ മിസൈല്‍ പരീക്ഷണങ്ങളെല്ലാം അമേരിക്കയെ പ്രകോപിപ്പിച്ചിരുന്നു. മിസൈല്‍, അണ്വായുധ പരീക്ഷണങ്ങള്‍ വര്‍ധിപ്പിക്കാനുള്ള കൊറിയന്‍ നീക്കം ലോകത്തിനു തന്നെ ഭീഷണിയാണെന്നാണ് അമേരിക്കന്‍ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button