USALatest NewsNewsInternational

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: താൻ വിജയിച്ചില്ലെങ്കിൽ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: നവംബർ മാസം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചില്ലെങ്കിൽ അത് രക്തച്ചൊരിച്ചിലിന് കാരണമാകുമെന്നാണ് ട്രംപ് പറയുന്നത്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി മത്സരം ഉറപ്പിച്ച ശേഷം ഒഹിയോയിൽ നടന്ന റാലിയിൽ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പരാമർശം.

Read Also: രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്, തങ്ങളുടെ വോട്ടവകാശം ആദ്യമായി വിനിയോഗിക്കാന്‍ 1.8 കോടി കന്നിവോട്ടര്‍മാര്‍

രാജ്യത്ത് ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്ന് സംശയമാണ്. ഇപ്പോൾ താൻ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ രക്തച്ചൊരിച്ചിലായിരിക്കും ഏറ്റവും കുറഞ്ഞത് നടക്കുക. അത് രാജ്യത്തിനുവേണ്ടിയുള്ള രക്തച്ചൊരിച്ചിലായിരിക്കും. പക്ഷെ അവർ ആ കാറുകൾ വിൽക്കില്ലെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

നിലവിലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ജോ ബൈഡൻ വളരെ മോശം പ്രസിഡന്റാണെന്നും അദ്ദേഹം രാജ്യത്തെ സാമ്പത്തിക സ്ഥിതി തകർത്തെന്നും ട്രംപ് ആരോപിച്ചു.

Read Also: കാട്ടാനകളെ കാണുമ്പോള്‍ സെല്‍ഫി ഉള്‍പ്പെടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് ആനകളെ പ്രകോപിപ്പിക്കും:വനം വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button