Latest NewsNewsGulf

പ്രവാസി ഇന്ത്യക്കാര്‍ക്ക് ആധാര്‍ ആവശ്യമോ? ഇന്ത്യന്‍ എംബസിയുടെ വിശദീകരണം

മസ്കറ്റ് : ആധാര്‍ ലഭിക്കുന്നതില്‍ ലഭിക്കുന്നതിന് വിദേശ ഇന്ത്യക്കാർക്ക് നിയമപരമായ അവകാശമില്ലെന്ന് ഇന്ത്യൻ എംബസി. ഇന്ത്യയിൽ താമസിക്കുന്നവർക്ക് മാത്രമേ ആധാർ കാർഡ് എടുക്കാനാവൂവെന്നാണ് ആധാർ നിയമം 2016ല്‍ പറയുന്നു. ആധാറിന് അപേക്ഷിക്കുന്ന തീയതിക്ക് മുമ്പുള്ള 12 മാസത്തിൽ 182 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ ഉണ്ടായിരിക്കണമെന്നാണ് നിയമം.

ഇന്ത്യയിലെ സ്രോതസ്സുകളിൽനിന്നുള്ള വരുമാനം സംബന്ധിച്ച നികുതി റിേട്ടൺ ഫയൽ ചെയ്യാനും വിദേശ ഇന്ത്യക്കാർക്ക് ആധാർ കാർഡ് നിർബന്ധമല്ല. കൂടാതെ വരുമാന നികുതി റിേട്ടണിനൊപ്പം ഡ്രൈവിങ് ലൈസൻസ്, സിം കാർഡ് എന്നിവ എടുക്കുന്നതിനും വിദേശ ഇന്ത്യക്കാർക്ക് ആധാർ ആവശ്യമില്ലെന്ന് എംബസി അധികൃതർ വ്യക്തമാക്കി.

സി.ബി.എസ്.ഇ ബോർഡ് പരീക്ഷക്ക് വിദ്യാർഥികൾക്ക് ഒാൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് ആധാർ കാർഡ് നിർബന്ധമാണെന്ന് മസ്കത്ത് ഇന്ത്യൻ സ്കൂൾ സർക്കുലർ പുറത്തിറക്കിയതിെൻറ പശ്ചാത്തലത്തിലാണ് എംബസിയുടെ വിശദീകരണം. 12ാം ക്ലാസ് വിദ്യാർഥികൾക്ക് ആധാർ കാർഡ് നിർബന്ധമാണെന്ന് മസ്കത്ത് ഇന്ത്യൻ സ്കൂൾ കഴിഞ്ഞ ദിവസമാണ് സർക്കുലർ പുറത്തിറക്കിയത്.

അതിനാൽ അവധിക്ക് നാട്ടിൽ പോകുന്നവർ ആധാർ രജിസ്ട്രേഷൻ നടപടികൾ നടത്തണമെന്നായിരുന്നു സർക്കുലറിെൻറ നിർദേശം. ഇൗ സർക്കുലർ രക്ഷാകർത്താക്കൾക്കിടയിലും പൊതുസമൂഹത്തിലും വ്യാപക ആശയക്കുഴപ്പത്തിന് വഴിവെച്ചിരുന്നു. വേനലവധിക്ക് നാട്ടിൽ പോകാത്ത സ്കൂൾ വിദ്യാർഥികളുള്ള കുടുംബങ്ങൾ ആധാറിന് വേണ്ടി നാട്ടിൽ പോകേണ്ടിവരുമെന്ന ചിന്തയിലുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button