ബാഗില്‍ തോക്കുമായെത്തിയ പൈലറ്റിനെ അറസ്റ്റ് ചെയ്തു

190
gun

വാഷിങ്ടണ്‍: ബാഗില്‍ ആയുധം സൂക്ഷിച്ച സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് പൈലറ്റിനെ അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക് വിമാനത്താവളത്തിലെ സെക്യൂരിറ്റി ഓഫീസര്‍മാരാണ് പൈലറ്റിന്റെ ബാഗില്‍ തോക്ക് കണ്ടെത്തിയത്. 55 കാരനായ എറിക് ഗിബ്‌സണ്‍ എന്നയാള്‍ ഫ്‌ളോറിഡയിലേക്കുള്ള വിമാനത്തില്‍ ബാഗില്‍ തോക്കുമായെത്തുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. ചെക്കിംഗിനിടെ സ്‌ക്രീനില്‍ തോക്ക് തെളിയുകയായിരുന്നുവെന്ന് സുരക്ഷാ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, ബാഗിള്‍ തോക്ക് ഉണ്ടായിരുന്നുവെന്നത് മറന്നുപോയെന്നാണ് പൈലറ്റ് പറയുന്നത്.

ആയുധം കൈവശം വെച്ചതിന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 200 യുഎസ് ഡോളര്‍ പിഴ ചുമത്തി ഇയാളെ ജാമ്യത്തില്‍ വിടുകയും ചെയ്തു. ഇത് രണ്ടാം തവണയാണ് ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ ഇങ്ങനെയൊരു സംഭവം നടക്കുന്നത്. നാലാഴ്ച മുന്‍പ് തോക്കുമായെത്തിയ മറ്റൊരാളെ അറസ്റ്റ് ചെയ്തിരുന്നു.