Latest NewsNewsIndia

ഇന്ത്യയിലെ വരള്‍ച്ച… യൂറോപ്പിലെ മലനീകരണം കാരണമാകുന്നതിങ്ങനെ : റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: യൂറോപ്പിലെ മലിനീകരണം ഇന്ത്യയിലെ 130 കോടി ജനങ്ങളെ ബാധിക്കുന്ന രൂക്ഷമായ പ്രകൃതി ദുരന്തത്തിലേക്ക് തള്ളിവിടുമെന്നും പഠന റിപ്പോര്‍ട്ട്. യൂറോപ്പിലുണ്ടാകുന്ന മലിനീകരണം ഇന്ത്യയിലെ വരള്‍ച്ചക്ക് കാരണമാകുന്നുവെന്ന്‍ ഇംപീരിയല്‍ കേളേജ് ഓഫ് ലണ്ടന്‍ നടത്തിയ പഠനത്തിലാണ് പറയുന്നത്.

അന്തരീക്ഷത്തെ തണുപ്പിക്കുന്ന ഈ സള്‍ഫേറ്റ് വികിരണങ്ങള്‍ സൂര്യപ്രകാശത്തെ ശൂന്യകാശത്തേക്ക് പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് മൂലം സൂര്യന്റെ ചൂടെല്ലാം വടക്കന്‍ അര്‍ദ്ധഗോളത്തില്‍ നിന്ന് നേരെ തിരിച്ച്‌ തെക്കിലേക്കാണ് എത്തുക. ഇത് ഇന്ത്യയിലെ ഉഷ്ണമേഖല മഴക്കാടുകളെ ദോഷകരമായി ബാധിക്കും. സള്‍ഫര്‍ ഡയോക്‌സൈഡുകളുടെ വിസര്‍ജ്ജനം കൊല്‍ക്കത്തയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും പഠനം പറയുന്നു.

യൂറോപ്പിലെ കല്‍ക്കരി പ്ലാന്റുകളില്‍ നിന്നുള്ള സള്‍ഫര്‍ ഡയോക്‌സൈഡ് ഹൃദയ-ശ്വാസ കോശ രോഗങ്ങള്‍, ആസിഡ് മഴ തുടങ്ങിയവയ്ക്ക് കാരണമാകുകയും സസ്യങ്ങളുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. ഉത്തരാര്‍ദ്ധഗോളത്തിലെ പ്രധാന വ്യവസായ മേഖകളില്‍ നിന്നുള്ള മലിനീകരണം പുറംതള്ളലിനെ തുടര്‍ന്ന് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ 40 ശതമാനത്തോളം നശിപ്പിച്ചിട്ടുണ്ടെന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button