CricketLatest NewsSports

ഐപിഎല്ലിലെ കനത്ത പരാജയം കോഹ്‌ലിക്ക് ഉപദേശവുമായി സ്റ്റീവ് സമിത്ത്

ന്യൂ ഡൽഹി : ഐപിഎല്ലിലെ കനത്ത പരാജയം കോഹ്‌ലിക്ക് ഉപദേശവുമായി സ്റ്റീവ് സമിത്ത്. “ക്രിക്കറ്റ് കളിച്ചു കൊണ്ടേയിരിക്കൂ, ആസ്വദിക്കൂ, വേറൊന്നും പറയാനില്ല” എന്ന് സ്റ്റീവ് സമിത്ത്. ബാംഗ്‌ളൂര്‍ ടെസ്റ്റിലെ വിവാദത്തിന് ശേഷം മറ്റൊരു വിവാദത്തിന് താല്‍പര്യമില്ലെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

ഗാംഗുലിയുടെയും ധോണിയുടെയും കാലത്തെ ശൈലിയില്‍ നിന്നും  ഇന്ത്യയുടെ കളിയിൽ ഏറെ മാറ്റമുണ്ട്. ആക്രമോത്സുകതയുള്ള ടീമാണ് ഇപ്പോൾ ഇന്ത്യ. കോഹ്ലിയുടെ നായകത്വത്തിലാണ് ഇത് സാധിച്ചതെന്നും ഓസീസ് നായകന്‍ ചൂണ്ടികാട്ടി. ബെഗളൂരു ടെസ്റ്റിനിടെയുണ്ടായ ഡിആര്‍എസ് വിവാദം കഴിഞ്ഞ കാര്യമാണ് . താനതില്‍ നിന്ന് മുമ്പോട്ട് പോയി. പിഴവുകളില്‍ നിന്നാണ് മനുഷ്യര്‍ പാഠങ്ങള്‍ പഠിക്കുകയെന്നും സ്മിത്ത് പറഞ്ഞു.

“മികച്ച കളിക്കാരനാണ് കോഹ്ലി. ദീര്‍ഘനാളത്തേക്ക് ഇന്ത്യയുടെ നായകന്‍ കോഹ്ലി തന്നെയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. ക്രിക്കറ്റ് കളിച്ചുകൊണ്ടേയിരിക്കൂ, അതാസ്വദിക്കൂ എന്നല്ലാതെ മറ്റൊരു ഉപദേശവും കോഹ്ലിക്ക് നല്‍കാനില്ല.”
                                                                                      – സ്റ്റീവ്സ്മിത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button