CricketLatest NewsNewsSports

രോഹിത് മുംബൈയുടെ എം.എസ് ധോണി: ഇര്‍ഫാന്‍ പത്താന്‍

ഐ.പി.എല്‍ 17ാം സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയത് സംബന്ധിച്ച ചർച്ചകൾ കൊഴുക്കുന്നതിനിടെ പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. രോഹിത്തിനെ താഴെയിറക്കി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയതിനെ വിമർശിക്കുകയാണ് മുൻ താരം. മുംബൈ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പത്താന്റെയും വിമർശനം.

‘സിഎസ്‌കെയില്‍ എംഎസ് ധോണിക്കുള്ള അതേ നിലവാരമാണ് രോഹിത് ശര്‍മ്മയ്ക്കുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ തന്റെ രക്തവും വിയര്‍പ്പും കൊണ്ടാണ് രോഹിത് ടീമിനെ ഏറെക്കുറെ കെട്ടിപ്പടുത്തിയത്. അദ്ദേഹം വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്, കൂടാതെ ടീം മീറ്റിംഗുകളില്‍ കൂടുതലും പങ്കെടുക്കുന്നു. അവന്‍ ഒരു അസാധാരണ ക്യാപ്റ്റനാണ്, അവന്‍ ഒരു ബോളറുടെ ക്യാപ്റ്റനാണെന്ന് ഞാന്‍ പറയും. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് നല്ലതായിരുന്നില്ല എന്നതില്‍ തര്‍ക്കമില്ല. ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യമെടുത്താല്‍, ഇന്ത്യയെ നായകന്മാരായി നയിച്ച സൂര്യകുമാറും ബുംറയും ടീമിലുണ്ടായിരുന്നു. ഈ പ്രതിഭകളെ നിയന്ത്രിക്കുന്നത് അദ്ദേഹത്തിന് തീര്‍ച്ചയായും കഠിനമായിരിക്കും, മാനേജ്‌മെന്റിനും കഠിനമായിരിക്കും’, ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

തുടക്കത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തിയ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ട്രേഡ് ചെയ്തു സ്വന്തമാക്കുകയായിരുന്നു. പാണ്ഡ്യയുടെ മുംബൈയിലേക്കുള്ള മടങ്ങിവരവ് ഫ്രാഞ്ചൈസി ക്യാപ്റ്റനാക്കാമെന്ന നിബന്ധനയെ തുടര്‍ന്നായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏതായാലും നിലവിലെ സാഹചര്യത്തിൽ രോഹിത് മുംബൈ ഇന്ത്യൻസിൽ തുടരുമോയെന്ന കാര്യത്തിൽ സംശയമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button