Latest NewsNewsGulf

ഗള്‍ഫ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി ഒരു വിമാനക്കമ്പനി

ദുബായ്•ഫിലിപ്പിനോ വിമാനക്കമ്പനിയായ സെബു പസിഫിക് എയര്‍ ഗള്‍ഫ് മേഖയിലേക്കുള്ള സര്‍വീസ് അവസാനിപ്പിക്കുന്നു. ഫിലിപൈന്‍സ് തല

സ്ഥാനമായ മനിലയില്‍ നിന്നും സൗദി അറേബ്യയിലെ റിയാദ്, ദോഹയിലെ ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തുന്നത്. ലാഭകരമല്ലാത്തതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ അവസാനിപ്പിക്കുന്നത്.

അതേസമയം, മനിലയില്‍ നിന്നും ദുബായിലേക്കുള്ള പ്രതിദിന സര്‍വീസ് സെബു പസിഫിക് തുടരും.

സര്‍വീസ് അവസാനിപ്പിക്കുന്ന തീയതിക്ക് ശേഷം നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു പോയവര്‍  ട്രാവല്‍ ഏജന്റുമാരെയോ  +632 7020 881  എന്ന നമ്പരിലോ ബന്ധപ്പെടണം. ഇങ്ങനെയുള്ളവര്‍ക്ക് സീറ്റ് ലഭ്യത അനുസരിച്ച് ഇതേ റൂട്ടുകളിലെ മറ്റു വിമാനക്കമ്പനികളുടെ വിമാനത്തിലോ,  സര്‍വീസ് നിര്‍ത്തുന്നതിന് മുന്‍പുള്ള സെബു പസിഫിക് വിമാനത്തിലോ യാത്ര ചെയാന്‍ സൗകര്യം ഏര്‍പ്പെടുത്തും. അല്ലെങ്കില്‍ ടിക്കറ്റ് ചാര്‍ജ് പൂര്‍ണമായും തിരികെ നല്‍കുമെന്നും വിമാനക്കമ്പനി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button