KeralaLatest News

ബീഫ് കഴിക്കുന്ന ആളാണെന്ന് പറഞ്ഞതിന് ചുട്ടമറുപടിയുമായി കെ സുരേന്ദ്രന്‍

കൊച്ചി: ബീഫ് കഴിച്ച് പ്രതിഷേധിക്കുന്നതിനെതിരെ പ്രതികരിച്ച് കെ സുരേന്ദ്രനെതിരെ വിമര്‍ശനങ്ങളുടെ പെരുമഴയാണ് സോഷ്യല്‍മീഡിയകളില്‍ നിറഞ്ഞത്. ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ടാണ് സുരേന്ദ്രനെ പരിഹസിച്ചത്. സുരേന്ദ്രന്‍ ബീഫ് കഴിക്കുന്നയാളാണെന്നാണ് വിമര്‍ശനങ്ങള്‍. എന്നാല്‍ ഇതിന് ചുട്ടമറുപടിയുമായി സുരേന്ദ്രന്‍ എത്തി.

ബീഫ് റോസ്റ്റ് കഴിച്ച് ഉള്ളിക്കറിയാണെന്ന് പറയുന്നയാളാണ് സുരേന്ദ്രനെന്നായിരുന്നു കടകംപള്ളിയുടെ പരിഹാസം. എന്നാല്‍ എങ്ങനെ ഇത്തരത്തില്‍ പറയാന്‍ കടകംപള്ളിക്ക് സാധിക്കുന്നുവെന്നാണ് കെ സുരേന്ദ്രന്‍ ചോദിക്കുന്നത്. ഉള്ളിക്കറി ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തതാണെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

സുഡാപ്പികള്‍ തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന ഫോട്ടോഷോപ്പ് ചിത്രം ചൂണ്ടിക്കാണിച്ച് ഒരു മന്ത്രി ഇത്തരം വിലകുറഞ്ഞ നാലാംകിട പ്രചാരണം നടത്തുന്നത് ആരെ പ്രീതിപ്പെടുത്താനാണെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button