CinemaLatest NewsMovie SongsBollywoodEntertainment

ദംഗല്‍ നായികയുടെ കാര്‍ നിയന്ത്രണം വിട്ട് തടാകത്തിലേക്ക് മറിഞ്ഞു

റെക്കോര്ഡ് കളക്ഷന്‍ നേടി ഇന്ത്യന്‍ സിനിമയില്‍ ചരിത്രംകുറിച്ച ബോളിവുഡ് ചിത്രം ദംഗലിലെ നായിക സൈറ വസീമിന്റെ കാര്‍ ദാല്‍ തടാകത്തിലേക്ക് മറിഞ്ഞു. ശ്രീനഗറിലെ ബോലെവാര്‍ഡ് റോഡില്‍ വച്ചായിരുന്നു അപകടം. സൈറയും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് തടാകത്തിലേക്ക് മറിയുകയായിരുന്നു.

കാര്‍ മറിയുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ഓടിയെത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. സൈറയ്ക്ക് പരിക്കുകളില്ല, എന്നാല്‍ കുടുംബാംഗങ്ങളില്‍ ചിലര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

അമിര്‍ ഖാന്‍ ചിത്രമായ ദംഗലില്‍ ഗുസ്തിക്കാരായ മഹാവീര്‍ ഫോഗട്ട്, ഗീത ഫോഗട്ട്, ബബിത കുമാരി എന്നിവരുടെ ജീവിതമാണ് ആവിഷ്കരിച്ചത്. ഗീതയുടെ കുട്ടിക്കാലമാണ് സൈറ ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹതാരത്തിനുള്ള ദേശിയ പുരസ്‌കാരം സൈറ സ്വന്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button