Latest NewsNewsInternational

ഐ എസിന്റെ പ്രധാനനേതാക്കൾ കൊല്ലപ്പെട്ടു : റഷ്യ ഈ മാസം കൊലപ്പെടുത്തിയത് 180 ഐഎസ് ഭീകരരെ

മോസ്‌കോ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ റഷ്യ ഈ മാസം ഇതുവരെ നടത്തിയ വ്യോമാക്രമണങ്ങളില്‍ 180 ഭീകരര്‍ കൊല്ലപ്പെട്ടു. ഐ എസിന്റെ പ്രധാന നേതാക്കൾ എല്ലാം തന്നെ കൊല്ലപ്പെട്ടതായി റഷ്യ സ്ഥിരീകരിച്ചു.ഐഎസ് ഫീല്‍ഡ് കമാന്‍ഡര്‍മാരായ അബു ഒമര്‍, അല്‍ യാസിന്‍ എന്നിവരാണ് കൊല്ലപ്പെട്ട പ്രധാന നേതാക്കന്‍മാര്‍.

ഐഎസ് തലവന്‍ ഖലീഫ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതിനെ കുറിച്ച് പരിശോധിച്ചു വരികയാണെന്നു റഷ്യന്‍ വിദേശമന്ത്രാലയം അറിയിച്ചു. ജൂണ്‍ ആറു മുതല്‍ എട്ടുവരെ നടന്ന ശക്തമായ വ്യോമാക്രമണങ്ങളിലാണ് കൂടുതല്‍ ഭീകരരും കൊല്ലപ്പെട്ടത്.ഭീകരരുടെ താവളങ്ങളും നിരവധി വാഹനങ്ങളും തകർത്തതായി റഷ്യൻ വിദേശ മന്ത്രാലയം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button