KeralaLatest NewsNews

വയനാട്ടില്‍നിന്ന് പിടികൂടിയ വന്‍സ്‌ഫോടക ശേഖരം മലപ്പുറത്തേയ്ക്ക് ഉള്ളത് : വിശദമായ അന്വേഷണത്തിന് പൊലീസ്

 

വയനാട് : വയനാട് മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ കയറ്റിയ ലോറി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. മംഗലാപുരത്തു നിന്ന് മഞ്ചേരിയിലേയ്ക്ക് കൊണ്ടു പോകുന്നതിനായി എത്തിച്ചതായിരുന്നു സ്‌ഫോടക വസ്തുക്കളെന്ന് പൊലീസ് പറഞ്ഞു. വന്‍ തോതില്‍ ജലാസ്റ്റിക്ക് സ്റ്റിക്കും വെടിയുപ്പുമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ ബത്തേരി പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണ്. എന്തിനാണ് സ്‌ഫോടക വസ്ത്തുക്കള്‍ കടത്തിയത് എന്നാണ് പ്രധാനമായും അന്വേഷിച്ച് വരുന്നത്.

ചെക്ക്‌പോസ്റ്റില്‍ പരിശോധന കര്‍ശനമല്ലാത്ത സാഹചര്യം മുതലെടുത്ത് സ്‌ഫോടക വസ്തുക്കള്‍ കടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button