Latest NewsNewsInternational

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പുകയുന്നു : ചൈനയുടെ ഭാഗത്തുനിന്നും ഇന്ത്യക്കെതിരെ യുദ്ധത്തിന് സമാനമായ തയ്യാറെടുപ്പ്

 

ബെയ്ജിംഗ്: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം അത്ര നിസാരമായി കണക്കാക്കേണ്ടെന്ന് ചൈനീസ് പട്ടാളത്തിന്റെ വെല്ലുവിളി. ഇന്ത്യ-ഭൂട്ടാന്‍-ചൈന അതിര്‍ത്തി മേഖലയായ ഡോക്ലാമില്‍ ഇന്ത്യ-ചൈനീസ് സൈന്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷാവസ്ഥ ഒരു മാസം പിന്നിടുമ്പോള്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി കൊണ്ട് ടിബറ്റില്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ സൈനികാഭ്യാസം നടത്തി.

ചൈനയുടെ ഔദ്യോഗികവാര്‍ത്താ മാധ്യമമായ സിസിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏത് ദിവസമാണ് സൈനികാഭ്യാസം നടന്നതെന്ന കാര്യം വ്യക്തമല്ലെങ്കിലും കഴിഞ്ഞ ആഴ്ചയാണെന്നാണ് സിസിടിവി പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങളില്‍ പറയുന്നത്. ഈ മാസം മൂന്നിനും സമാനമായൊരു സൈനികാഭ്യാസം ഇവിടെ സൈന്യം നടത്തിയിരുന്നു.

പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ രണ്ട് മൗണ്ടന്‍ ബ്രിഗേഡുകളില്‍ ഒന്നാണ് ടിബറ്റ് മിലിട്ടറി കമാന്‍ഡ്. പശ്ചിമ കമാന്‍ഡിന്റെ ഭാഗമായ ഈ സൈനിക വിഭാഗത്തിന്റെ പ്രധാന ദൗത്യം ഇന്ത്യയുമായുള്ള അതിര്‍ത്തി സംരക്ഷണമാണ്. ബ്രഹ്മപുത്ര നന്ദിയുടെ ശാഖയായ ചൈനക്കാര്‍ യര്‍ലുംഗ് സംഗ്‌ബോ എന്ന് വിളിക്കുന്ന നദിയുടെ കരയിലാണ് സൈനികാഭ്യാസം നടന്നിരിക്കുന്നത്.

ചൈനീസ് സൈന്യത്തിന്റെ കൈവശമുള്ള അത്യാധുനിക ടൈപ്പ് 96 യുദ്ധടാങ്കുകള്‍ ഉപയോഗിച്ചുള്ള സൈനികാഭ്യാസത്തില്‍ പീരങ്കികളും ടാങ്ക് വേധ ഗ്രനേഡുകളും സൈന്യം പ്രയോഗിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button