KeralaFood & CookeryHealth & Fitness

തീന്‍ മേശയില്‍ നിന്ന്‍ ഈ വിഭവങ്ങളെ ഒഴിവാക്കാം

കടൽ കടന്നെത്തിയ നിരവധി വിഭവങ്ങളുണ്ട് നമ്മുടെ തീൻ മേശയിൽ ഒറ്റവാക്കിൽ പ്രോസസ്ഡ് ഫുഡ്. തിരക്കേറിയ നമ്മുടെ ജീവിതത്തിൽ ഈ വിഭവങ്ങൾ നമുക്ക് ഒഴിച്ച് കൂടാൻ പറ്റാത്തവയാണ്. ചെറുപ്പക്കാരും കുട്ടികളും ഇത്തരം റെഡി റ്റു ഈറ്റ് വിഭവങ്ങളുടെ ആരാധകരാണ്. സമയ നഷ്ടം ഇല്ലാതെ വേഗത്തിൽ കഴിക്കാം എന്നതാണ് ഇത്തരം ഭക്ഷണങ്ങളുടെ പ്രധാന സവിശേഷത. അമിതമായ ഫുഡ് പ്രിസെർവേറ്റീവ്സ് ചേർത്ത ഇത്തരം ഭക്ഷണങ്ങൾ ദീർഘ കാലം കേടുകൂടാതെ ഇരിക്കുമെങ്കിലും ഫലത്തിൽ ഇത് ശരീരത്തിന് വളരെ ഹാനികരമാണ്. രുചിയുടെ മുന്നിൽ നമ്മൾ ആരോഗ്യത്തെ മറന്നു കളയുകയാണ് പതിവ് പക്ഷെ ഇനി ശ്രദ്ധിച്ചില്ലെങ്കിൽ ഒരുപാട് ദുഖിക്കേണ്ടി വരും. തീൻ മേശയിൽ നിന്ന് അകറ്റി നിർത്തേണ്ട ചില വിഭവങ്ങളെ നമുക്കെ പരിചയപ്പെടാം

  • ഫ്രൂട്ട് സിറപ്പ്– പഴച്ചാറുകൾ കൃത്രിമമായി നിർമിച്ച് കുപ്പിയിൽ കൊതിപ്പിക്കുന്ന നിറങ്ങളിൽ നിരത്തിവച്ചിരിക്കുന്നത് ഏവരെയും ആകർഷിക്കുന്നതാണ് ദീർഘകാലം കേടുകൂടാതെ ഇരിക്കാൻ നിരവധി രാസവസ്തുക്കൾ ഇത്തരം പാനീയങ്ങളിൽ ചേർത്താണ് നമ്മുടെ മുന്നിൽ എത്തുന്നത്. കൂടാതെ ഇതിൽ അടങ്ങിയ അമിത അളവിലുള്ള പഞ്ചസാര പ്രമേഹ രോഗത്തിന് വഴി തെളിയിക്കും.
  • ഷവർമ- കേരളത്തിൽ ഏറ്റവും അധികം ചീത്ത പേര് കേൾക്കേണ്ടി വന്ന ഒരു വിഭവമാണ് ഷവർമ എന്നിരുന്നാലും നമ്മൾ ഷവർമയെ കൈവിടാൻ തയാറായിട്ടില്ല. പഴകിയ ഇറച്ചിയാണ് ഭൂരിഭാഗം കടകളിലും ഉപയോഗിക്കുന്നത് ഇതിനെതിരെ ഭഷ്യ വകുപ്പ് നിരവധി നിരവധി തവണ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്
  • സോസ് – ചൈനീസ് ഭക്ഷ്യങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത വിഭവമാണ് സോസുകൾ കടകളിൽ ലഭിക്കുന്ന സോസുകൾ നിരവധി രാസ പദാർഥങ്ങളാൽ സമ്പന്നമാണ്. അതിനാൽ ഇവ കുറച്ച് കരുതലോടെ വേണം ഉപയോഗിക്കാൻ
  • സോഡ – ഉപ്പിട്ട സോഡാ നാരങ്ങാ വെള്ളം നമ്മൾ മലയാളികൾക്ക് വേനൽ കാലത്ത് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ദാഹം തോന്നുമ്പോൾ നമ്മൾ വാങ്ങുന്നത് സോഡയാണ് പക്ഷെ മലിനമായ ജലമാണ് സോഡ നിർമാണത്തിന് പല പ്രദേശങ്ങളിലും ഉപയോഗിക്കുന്നത്
  • നഗ്ഗെറ്റ്സ്– കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ചിക്കൻ, ഫിഷ് നഗ്ഗെറ്റ്സ് പതിവായി കഴിക്കുന്നത് മതിയാക്കാം. അവയിൽ ഉപയോഗിച്ചിരിക്കുന്ന പഴകിയ മാംസവും മൽസ്യവും വയറിനു കേടുവരുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button