Latest NewsIndiaHealth & Fitness

മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ പേരിൽ കൊള്ള കേന്ദ്രം നടപടിക്ക് ഒരുങ്ങുന്നു

ന്യൂഡല്‍ഹി: മുട്ടുമാറ്റിവയ്ക്കല്‍ അടക്കമുള്ള എല്ലു രോഗചികില്‍സയുടെ പേരില്‍ ആശുപത്രികളില്‍ നടക്കുന്ന തട്ടിപ്പ് തടയാന്‍ കേന്ദ്രം നടപടി തുടങ്ങി. കേന്ദ്ര ഔഷധവില നിര്‍ണ്ണയ അതോറിറ്റിയാണ് നടപടി ആരംഭിച്ചത്.

ആശുപത്രികളില്‍ കൃത്രിമ മുട്ടുകള്‍ക്ക് ആറിരട്ടിവരെയാണ് വില ഈടാക്കുന്നതെന്ന് അതോറിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മുട്ട്, ഇടുപ്പുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളുടെ എണ്ണം 600 മടങ്ങ് വര്‍ദ്ധിച്ചിട്ടുള്ളതായും അതോറിറ്റി കണ്ടെത്തി. മുട്ടുമാറ്റിവയ്ക്കാനുള്ള കൃത്രിമ മുട്ടുകളുടെ വില 65,782 രൂപയാണ്. പക്ഷെ ആശുപത്രികള്‍ വാങ്ങുന്നത് 4,13,059 രൂപയും.

ഇതിനു വേണ്ട ടിബിയല്‍ പ്ലേറ്റുകളുടെ വില വെറും 17,492 രൂപയാണ്. പക്ഷെ ഇൗടാക്കുന്നത് 1,22,336 രൂപയുമാണ്. ഓപ്പറേഷന്‍ കൂടി കഴിയുമ്പോള്‍120 മുതല്‍135 ശതമാനം വരെയാണ് ആശുപത്രികൾക്ക് ലഭിക്കുന്ന കൊള്ള ലാഭം. ഈ ലാഭം കാരണം ആശുപത്രികള്‍ ആവശ്യമില്ലെങ്കില്‍ പോലും ശസ്ത്രക്രിയകള്‍ ചെയ്യിക്കുന്നെുണ്ടെന്നാണ് സൂചന. ശസ്ത്രക്രിയക്ക് വേണ്ട ഇംപ്‌ളാന്റുകള്‍ വിദേശകമ്പനികളാണ് നല്‍കുന്നത്.

ഇപ്പോള്‍ ചില ഇന്ത്യന്‍ കമ്പനികള്‍ ഇംപ്‌ളാന്റുകള്‍ നിര്‍മ്മിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷെ അവയ്ക്ക് അംഗീകാരം ലഭിച്ചിട്ടില്ല. ഇവ ഉപയോഗിച്ചാല്‍ ചെലവ് 40 ശതമാനമെങ്കിലും കുറയ്ക്കാന്‍ കഴിയും. ഹൃദയ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന സ്‌ന്റെുകളുടെ വില കേന്ദ്രം വെട്ടിക്കുറിച്ചിരുന്നു. കൂടിയ വില ഇൗടാക്കുന്ന ആശുപത്രികള്‍ക്ക് എതിരെ കടുത്ത നടപടികളും എടുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button