Jobs & VacanciesLatest News

വ്യോമസേന വിളിക്കുന്നു

വ്യോമസേന വിളിക്കുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ഫ്‌ളൈയിങ്, മെറ്ററോളജി ബ്രാഞ്ചില്‍ പെര്‍മനന്റ്/ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ നിയമനങ്ങളിലേക്ക് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം വിജ്ഞാപനങ്ങളാണ് പ്രസിദ്ധീകരിച്ചത്.

ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത ബിരുദം. പ്ലസ് ടു തലത്തില്‍ മാത്തമാറ്റിക്സ്, ഫിസിക്സ് അല്ലെങ്കില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി.ഇ./ബി.ടെക്. യോഗ്യതയോടൊപ്പം എന്‍.സി.സി. എയര്‍ വിങ് സീനിയര്‍ ഡിവിഷന്‍ ‘സി’ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്ക് മാത്രമേ ഫ്‌ളൈയിങ് ബ്രാഞ്ചിലേക്ക് അപേക്ഷിക്കാനാകു.

സയന്‍സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ജ്യോഗ്രഫി/ കംപ്യൂട്ടര്‍ആപ്ലിക്കേഷന്‍സ്/എന്‍വയോണ്‍മെന്റല്‍ സയന്‍സ്/അപ്ലൈഡ്ഫിസിക്സ്/ഓഷ്യനോഗ്രഫി/മെറ്ററോളജി/അഗ്രിക്കള്‍ച്ചറല്‍ മെറ്ററോളജി/ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ്/ജിയോ-ഫിസിക്സ്/എന്‍വയോണ്‍മെന്റല്‍ ബയോളജി എന്നീ ശാസ്ത്രവിഷയങ്ങളില്‍ ഏതിലെങ്കിലും 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം. ബിരുദതലത്തില്‍ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ച് 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവർക്ക് മെറ്ററോളജി ബ്രാഞ്ചിലേക്കും അപേക്ഷിക്കാം.

25 വയസ്സില്‍ താഴെയുള്ള അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. പരിശീലനകാലത്ത് വിവാഹിതരാകാന്‍ പാടുള്ളതല്ല. 25 വയസ്സിനുമുകളിലുള്ള വിവാഹിതര്‍ക്ക് അപേക്ഷിക്കാമെങ്കിലും പരിശീലനകാലത്ത് കുടുംബത്തോടൊപ്പം താമസിക്കാന്‍ സാധിക്കില്ല. ദെഹ്റാദൂണ്‍, മൈസൂരു, ഗാന്ധിനഗര്‍, വാരാണസി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ഫോഴ്സ് സെലക്ഷന്‍ ബോര്‍ഡില്‍ വെച്ചുനടക്കുന്ന മനഃശാസ്ത്രപരീക്ഷ, ഗ്രൂപ്പ് ടെസ്റ്റ് അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ 2018 ജൂലായില്‍ ആരംഭിക്കുന്ന കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയാൽ ഓഫീസര്‍ തസ്തികയില്‍ പെര്‍മനന്റ്/ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ലഭിക്കും. ഫ്‌ളയിങ് ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 74 ആഴ്ചയും മെറ്ററോളജി ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 52 ആഴ്ചയും നീളുന്ന പരിശീലനമായിരിക്കും ഉണ്ടാവുക.

പ്രായ പരിധി,മറ്റു യോഗ്യതകൾ തുടങ്ങിയ വിശദവിവരങ്ങൾക്കും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും സന്ദർശിക്കുകഎയര്‍ഫോഴ്സ്

സഹായങ്ങള്‍ക്ക്: 1800-11-2448, 011-23010231 Extn 7610, 7645 or 7646
ഇ മെയില്‍: [email protected]

അവസാന തീയ്യതി ; ഓഗസ്റ്റ്‌ 31 

shortlink

Related Articles

Post Your Comments

Related Articles


Back to top button