ബി​സി​സി​ഐ നേ​തൃ​ത്വ​ത്തെ പി​രി​ച്ചു​വി​ടാൻ ആവശ്യപ്പെട്ട് ഭ​ര​ണ​സ​മി​തി 

BcciIMage

ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ത​യാ​റാ​കാ​ത്ത ബി​സി​സി​ഐ നേ​തൃ​ത്വ​ത്തെ പി​രി​ച്ചു​വി​ടാൻ ആവശ്യപ്പെട്ട്  സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച ഭ​ര​ണ​സ​മി​തി രംഗത്ത് വന്നു. സി.​കെ.​ഖ​ന്ന, അ​മി​താ​ഭ് ചൗ​ധ​രി, അ​നി​രു​ദ്ധ് ചൗ​ധ​രി എ​ന്നി​വ​രെ മാ​റ്റ​ണ​മെ​ന്നാ​ണ് ഭ​ര​ണ​സ​മി​തി സു​പ്രീം കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. മൂ​ന്നം​ഗ ഭ​ര​ണ​സ​മി​തി ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചു. ബി​സി​സി​ഐ സി​ഇ​ഒ രാ​ഹു​ൽ ജോ​ഹ്രി​ക്കു പ​ക​രം ചു​മത​ല ന​ൽ​കാ​നാ​ണ് ഭ​ര​ണ​സ​മി​തി നി​ർ​ദേ​ശി​ക്കു​ന്ന​ത്.

ബി​സി​സി​ഐ ഭ​ര​ണ​ഘ​ട​ന പൊ​ളി​ച്ചെ​ഴു​തു​ക, ഫ​ണ്ട് വി​ത​ര​ണം സ​മി​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ക്കു​ക, സം​സ്ഥാ​ന അ​സോ​സി​യേ​ഷ​നു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു മാ​സം മു​ന്പ് അ​ഡ്മി​സ്ട്രേ​റ്റ​റെ നി​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഭ​ര​ണ സ​മി​തി അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള മാ​റ്റ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ.

SHARE