KeralaLatest NewsNews

ബ്ലൂ വെയ്ൽ വാർത്തകൾ വന്നതോടെ സെർച്ചുകളിൽ വൻ കുതിച്ചുചാട്ടം : കേരളം ഒന്നാമത്

തിരുവനന്തപുരം : ബ്ലൂ വെയ്ൽ വാർത്തകൾ വന്നതോടെ സെർച്ചുകളിൽ വൻ കുതിച്ചുചാട്ടം . തിരുവനന്തപുരത്ത് ആഴ്ചകൾക്കു മുൻപ് യുവാവ് ജീവനൊടുക്കിയതിനു പിന്നിൽ ബ്ലൂ വെയ്‌ലാണെന്നു വാർത്തകൾ വന്നതോടെയാണു സെർച്ചുകളിൽ വൻ കുതിച്ചുചാട്ടമുണ്ടായത്. ബ്ലൂ വെയ്ൽ ഗെയിമിനെക്കുറിച്ചുള്ള ഗൂഗിൾ സെർച്ചുകളിൽ ഇന്ത്യയാണ് ഒന്നാമത്, സംസ്ഥാനങ്ങളിൽ കേരളമാണു മുന്നിൽ.

ഓഗസ്റ്റ് 13 വരെ ഗൂഗിൾ സെർച്ചിൽ 53 മാത്രമായിരുന്ന സെർച്ച് സ്കോർ 15നു നൂറിലെത്തി. ഏറ്റവുമധികം പേർ സംസാരിക്കുന്ന ട്രെൻഡിങ് വിഷയങ്ങളുടെ പട്ടികയിൽ ആദ്യ മുപ്പതിൽ ഒൻപതു കീവേഡുകളും ഗെയിം എങ്ങനെ കളിക്കാം എന്നതിനെക്കുറിച്ചായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button